ETV Bharat / state

JCB സാഹിത്യ പുരസ്കാരം ലഭിച്ച എം മുകുന്ദന് കണ്ണൂരിന്‍റെ ആദരം - ജെസിബി പുരസ്കാരം നേടിയ എം മുകുന്ദന് ആദരം

JCB Literary Prize | M Mukundan | ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എം മുകുന്ദനെ ആദരിച്ചു. ചടങ്ങ് അദ്ദേഹത്തിന്‍റെ മാഹി പള്ളൂരിലെ വീട്ടില്‍

M Mukundan  M Mukundan JCB prize  JCB prize 2021 latest news  Kannur District Panchayat  ജെ.സി.ബി സാഹിത്യ പുരസ്കാരം  എം മുകുന്ദന്‍  എം മുകുന്ദന്‍റെ ഡല്‍ഹി ഗാഥയ്ക്ക് പുരസ്കാരം  കണ്ണൂർ ജില്ലാ പഞ്ചായത്ത്  എം മുകുന്ദന്‍റെ ഡല്‍ഹി ഗാഥയ്ക്ക് പുരസ്കാരം ഏറ്റവും പുതിയ വാര്‍ത്ത  ജെസിബി പുരസ്കാരം നേടിയ എം മുകുന്ദന് ആദരം
ജെ.സി.ബി സാഹിത്യ പുരസ്കാരം ലഭിച്ച എം മുകുന്ദനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു
author img

By

Published : Nov 17, 2021, 4:24 PM IST

കണ്ണൂര്‍ : ജെ.സി.ബി (JCB Literary Prize) സാഹിത്യ പുരസ്കാരം ലഭിച്ച എം മുകുന്ദന് കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ ആദരം. ഡൽഹി ഗാഥകളിൽ (Delhi: A Soliloquy) എഴുതിയത് ഒരു കാലഘട്ടത്തിൽ അവിടുത്തെ പാവപ്പെട്ട മനുഷ്യർക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയുടെ നേര്‍ചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്തിന്‍റെ ആദരം പ്രസിഡന്‍റ് പി.പി. ദിവ്യ, എം മുകുന്ദന് സമർപ്പിച്ചു. അദ്ദേഹത്തിന്‍റെ പള്ളൂരിലെ മണിയമ്പത്ത് വീട്ടിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. ഒരു കാലഘട്ടത്തില്‍ ഡൽഹിയിലെ വളരെ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്ക് നേരേയുണ്ടായ ഭരണകൂട ഭീകരതയുടെയും ആ മനുഷ്യർ അനുഭവിച്ച കണ്ണീരിന്‍റെയും വേദനയുടെയും രോദനത്തിന്‍റെയും സങ്കടങ്ങളുടെയും കഥയാണ് ഡൽഹി ഗാഥകള്‍.

ജെ.സി.ബി സാഹിത്യ പുരസ്കാരം ലഭിച്ച എം മുകുന്ദനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

Also Read: കാലാവസ്ഥ പ്രതികൂലം; ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 ഭക്തർ

എം മുകുന്ദന്‍റെ ഭാര്യ ശ്രീജ മുകുന്ദൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ രത്നകുമാരി, പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സെയിത്തു, വടക്കൻ ജനാർദനൻ, പുന്നോൽ സർവീസ് ബാങ്ക് പ്രസിഡന്‍റ് കെ.എം. രഘുരാമൻ, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, കെ ജയപ്രകാശൻ, കെ.എ രത്നകുമാർ എന്നിവർ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.