ETV Bharat / state

ലോക്‌ഡൗണ്‍; കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് - Kerala Lockdown

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും പിഴ ഈടക്കുകയും ചെയ്യുന്നുണ്ട്.

Lock down in Kannur  ലോക്‌ഡൗണ്‍  കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി  പൊലീസ്  സിറ്റി പൊലീസ് കമ്മീഷണര്‍  ഐസിയു കിടക്കകൾ  കൊവിഡ്  ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍  Kerala Lockdown  ആര്‍. ഇളങ്കോ
ലോക്‌ഡൗണ്‍; കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്
author img

By

Published : May 8, 2021, 4:01 PM IST

കണ്ണൂർ: ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളൊരുക്കി പൊലീസ്. ലോക്‌ഡൗണിന്‍റെ ആദ്യ ദിവസം തന്നെ അനാവശ്യമായി പുറത്തിറങ്ങിയ അമ്പതിലധികം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ വാഹനങ്ങളെ കടത്തിവിടുന്നുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ഈടക്കുകയും ചെയ്യുന്നുണ്ട്. പൊതു ഗതാഗതമില്ലെങ്കിലും ചരക്കു ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പരിശോധന ശക്തമാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പൊലീസുകാര്‍ക്ക് നിര്‍ദേശം നൽകി.

ലോക്‌ഡൗണ്‍; കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്

READ MORE: കൊവിഡ് വ്യാപനം; ചെറുകിട വ്യവസായ മേഖലകൾ തകർച്ചയിൽ

നഗരത്തിലെ കട കമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആളുകളും കുറവാണ്. പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത ഷോപ്പുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലും അനാവശ്യ തിരക്കും ആള്‍ക്കൂട്ടവും നിയന്ത്രിക്കാന്‍ പൊലീസ് കര്‍ശന പരിശോധനയും നടത്തിവരുന്നു.

READ MORE: അനാവശ്യമായി പുറത്തിറങ്ങേണ്ട... പൊലീസ് കേസെടുക്കും

അതിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 22000 കടക്കുകയും മരണനിരക്ക് 450 ന് മുകളിലെത്തുകയും ചെയ്തു. ആകെ മരണ സംഖ്യയുടെ 20 ശതമാനവും ഒരാഴ്ച കൊണ്ട് ഉണ്ടായതാണ്. പയ്യാമ്പലം ശ്മശാനത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച 192 പേരെയാണ് സംസ്‌കരിച്ചത്. പയ്യാമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാനുള്ള സംവിധാനവും ഇരട്ടിയാക്കിയിരുന്നു. ജില്ലയിലെ ഐസിയുവില്‍ കിടക്കകളുടെ ലഭ്യത കുറഞ്ഞതും ആശങ്കപ്പെടുത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.