കണ്ണൂർ: മാഹിയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. മദ്യക്കടകൾ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തുറക്കാം. കൗണ്ടറുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ബാറുകൾ അനുവദനീയമല്ല.
ALSO READ:പത്രിക പിന്‍വലിക്കാന്‍ കോഴ : കെ സുരേന്ദ്രനെതിരെ കേസെടുത്തു
എല്ലാ കടകളും വാണിജ്യ , ബിസിനസ് സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് എയർ കണ്ടീഷനിംഗ് സൗകര്യമില്ലാതെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറക്കാം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ 50% ജോലിക്കാരുമായി പ്രവർത്തിക്കാം. റെസ്റ്റോറന്‍റുകൾ, ഭക്ഷണശാലകൾ, ഫ്രഷ് ജ്യൂസ്, ടീഷോപ്പ് എന്നിവയിൽ നിന്ന് വൈകുന്നേരം അഞ്ച് വരെ ഹോം ഡെലിവറി അനുവദിക്കും.