ETV Bharat / state

പയ്യന്നൂരിൽ ചാക്യാരിറങ്ങി; കെങ്കേമമായി 'കൂത്ത്' പ്രചാരണം

വായനശാല പ്രവർത്തകനായ പി.പി ദിനേശനാണ് എൽഡിഎഫ് സ്ഥാനാർഥി എ.കെ ബിനേഷിനായി ചാക്യാർ വേഷമണിഞ്ഞത്

author img

By

Published : Nov 30, 2020, 12:18 PM IST

Updated : Nov 30, 2020, 3:39 PM IST

പയ്യന്നൂരിൽ ചാക്യാരിറങ്ങി  പയ്യന്നൂരിൽ ചാക്യാർകൂത്ത്  കൂത്ത് പ്രചാരണം പയ്യന്നൂർ  പയ്യന്നൂർ ചാക്യാർകൂത്ത് പ്രചാരണം എൽഡിഎഫ്  തദ്ദേശ തെരഞ്ഞെടുപ്പ് 2020  local election 2020 kerala  payyannur chakyarkooth election campaign  election campaign payyannur
കൂത്ത്

കണ്ണൂർ: വ്യത്യസ്‌തതയാർന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ കണ്ണൂരിലും തദ്ദേശപ്പോര് മുറുകുകയാണ്. കൊവിഡ് കാലത്തെ പരിമിതികളിലും വേറിട്ട കാഴ്‌ചകളാണ് ചുറ്റും. പയ്യന്നൂരിലെത്തിയാൽ പ്രചാരകൻ ചാക്യാരാണ്. നഗരസഭ 41-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും വേമ്പു വായനശാല സെക്രട്ടറിയുമായ എ.കെ ബിനേഷിനായാണ് ചാക്യാരിറങ്ങിയത്.

പയ്യന്നൂരിൽ ചാക്യാരിറങ്ങി; കെങ്കേമമായി 'കൂത്ത്' പ്രചാരണം

അന്നൂരും പരിസര പ്രദേശങ്ങളിലും ബിനേഷ് നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും സാംസ്‌കാരിക ഇടപെടലുകളുമാണ് കൂത്തിന്‍റെ വിഷയം. വായനശാല പ്രവർത്തകനായ പി.പി ദിനേശനാണ് ചാക്യാർ. അത്യന്തം കൗതുകത്തോടെയും താൽപര്യത്തോടെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ വോട്ടർമാർ ചാക്യാരെ വരവേറ്റപ്പോൾ സ്ഥാനാർഥി ബിനേഷും പ്രതീക്ഷയിലാണ്.

Last Updated : Nov 30, 2020, 3:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.