ETV Bharat / state

തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി - UDF candidate questions LDF candidate

ഏഴാം മൈൽ വാർഡിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് യുഡിഎഫ് സ്ഥാനാർഥി കോടതിയിൽ ഹർജി നൽകി

എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി രംഗത്ത്  എൽഡിഎഫ്  എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം  യുഡിഎഫ്  local body election  UDF candidate questions LDF candidate  LDF candidate
തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി രംഗത്ത്
author img

By

Published : Jan 19, 2021, 4:35 PM IST

Updated : Jan 19, 2021, 4:49 PM IST

കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി അഞ്ചുവോട്ടിന് വിജയിച്ച ഏഴാം മൈൽ വാർഡിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് യുഡിഎഫ് സ്ഥാനാർഥി കോടതിയിൽ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച വാർഡാണ് ഏഴാം മൈൽ. 2015ലെ തെരഞ്ഞെടുപ്പിൽ അക്രമം നടക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥി

ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് എം. പി സജിറ ആയിരുന്നു. കടുത്ത മത്സരം നടന്ന വാർഡിൽ യുഡിഎഫ് ഏറെ പ്രതീക്ഷയിലായിരുന്നു. വോട്ടിങ് സമയത്ത് വിദേശത്തും സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള 21 പേരുടെ വോട്ടുകൾ വോട്ടർ ഐഡിയിൽ കൃത്രിമം നടത്തി വോട്ട് ചെയ്‌തെന്നാണ് ആരോപണം. സംഭവത്തിന്‍റെ തെളിവുകൾ സഹിതം യുഡിഎഫ് സ്ഥാനാർഥി മറിയംബി അഡ്വ. വി എ സതീഷ് മുഖേന തളിപ്പറമ്പ് കോടതിയിൽ ഹർജി നൽകി. ഹർജി സ്വീകരിച്ച കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് മറിയംബിയുടെ ആവശ്യം.

Last Updated : Jan 19, 2021, 4:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.