ETV Bharat / state

LDF Kudumbasangamam | കുടുംബസംഗമത്തിന്‍റെ പേരിൽ ഇടതുമുന്നണിയിൽ ഭിന്നത ; ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

Conflict in Left Front Over Kudumbasangamam | നവകേരള സദസിന്‍റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും ഇടതുമുന്നണിയുടെ കുടുംബസംഗമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തളിപ്പറമ്പിൽ സിപിഎം സിപിഐ ഭിന്നത മറനീക്കി പുറത്തുവന്നത്. എല്ലായിടത്തും എൽഡിഎഫ് കുടുംബ സംഗമങ്ങൾ നടത്തുമ്പോൾ സിപിഎം-സിപിഐ തർക്കങ്ങൾ നിലനിൽക്കുന്ന തളിപ്പറമ്പ് നോർത്ത് ലോക്കലിൽ ഇന്ന് നടക്കുന്നത് സിപിഎം കുടുംബ സംഗമമാണ്.

Etv Bharat Kudbayogam  LDF Kudumbasangamam  CPI Kudumbasangamam  CPIM Kudumbasangamam  എൽഡിഎഫ് കുടുംബസംഗമം  സിപിഎം സിപിഐ ഭിന്നത  എംവി ഗോവിന്ദന്‍  സിപിഐ ബദൽ കുടുംബസംഗമം  നവകേരള സദസ് കുടുംബ സംഗമം  ഇടതുമുന്നണി ഭിന്നത
LDF Kudumbasangamam- MV Govindan Reacts To Dissension in Left Front
author img

By ETV Bharat Kerala Team

Published : Oct 10, 2023, 6:21 PM IST

കുടുംബസംഗമത്തില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കണ്ണൂർ : എൽഡിഎഫ് കുടുംബസംഗമത്തിന് സ്ഥാപിച്ച ബോർഡിന്‍റെ പേരില്‍ സിപിഎം-സിപിഐ ബന്ധം വഷളായതിനുപിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ (LDF Kudumbasangamam- MV Govindan Reacts To Conflict in Left Front). ഇടതുമുന്നണിയുടെ ഭാഗമായി തന്നെയാണ് കുടുംബസംഗമങ്ങൾ നടക്കുന്നതെന്നും ഇത് സിപിഎം കുടുംബസംഗമം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും ചേർന്ന് കുടുംബസംഗമം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും എവിടെയെങ്കിലും സിപിഐയോട് ആലോചിച്ചില്ലെങ്കിൽ അതിന് ആവശ്യമായ നിലപാടുകൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബദൽ കുടുംബസംഗമം നടത്തുമെന്ന സിപിഐ നിലപാടിനോട്, അവർക്ക് അതിന് അവകാശമുണ്ടെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

നവകേരള സദസിന്‍റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലും ഇടതുമുന്നണിയുടെ കുടുംബസംഗമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തളിപ്പറമ്പിൽ സിപിഎം സിപിഐ ഭിന്നത മറനീക്കി പുറത്തുവന്നത്. എല്ലായിടത്തും എൽഡിഎഫ് കുടുംബസംഗമങ്ങൾ നടത്തുമ്പോൾ സിപിഎം-സിപിഐ തർക്കങ്ങൾ നിലനിൽക്കുന്ന തളിപ്പറമ്പ് നോർത്ത് ലോക്കലിൽ ഇന്ന് നടക്കുന്നത് സിപിഎം കുടുംബസംഗമമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മണ്ഡലമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പോര് മൂര്‍ഛിച്ച പ്രദേശത്ത് സിപിഎം നടത്തുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനിച്ചത്. സിപിഎം സംഗമത്തിന് ബദലെന്നവണ്ണം 18ന് മാണ്ടാംകുണ്ടിൽ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും കുടുംബസംഗമം നടത്തുന്നുണ്ട്.

Also Read: K Sudhakaran | സിപിഎം സെമിനാർ: ഇപി ജയരാജൻ പങ്കെടുക്കാത്തത് അഭിപ്രായ ഭിന്നത കാരണമെന്ന് കെ സുധാകരൻ

ഇന്ന് കീഴാറ്റൂരിൽ നടക്കുന്ന നോർത്ത് ലോക്കൽ കുടുംബ സംഗമം പാർട്ടി സംസ്ഥാന സെക്രട്ടറികൂടിയായ എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്‌തത്. അടുത്ത ദിവസങ്ങളിൽ തളിപ്പറമ്പ് മണ്ഡലത്തിന്‍റെ വിവിധ ലോക്കലുകളില്‍ നടക്കുന്ന കുടുംബ സംഗമങ്ങളിലും എംവി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട്. ഇവയുടെയെല്ലാം പോസ്റ്ററുകളിൽ എൽഡിഎഫ് കുടുംബ സംഗമം എന്നാണ് നൽകിയത്. എന്നാൽ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ സിപിഎം കുടുംബ സംഗമം എന്നാണ് കൊടുത്തിരിക്കുന്നത്. നോട്ടീസുകളിൽ ഉൾപ്പടെ സിപിഎം നേതാക്കളുടെ പേര് മാത്രമാണുള്ളത്.

ഈ സാഹചര്യത്തിൽ സിപിഎം നടത്തുന്ന കുടുംബ സംഗമത്തിൽ തങ്ങൾ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഐ നിലപാട്. എന്നാൽ 18ന് സിപിഐയുടെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമം സിപിഎം കുടുംബ സംഗമത്തിന് ബദലായി നടത്തുന്ന പരിപാടി അല്ലെന്നുമാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കാൻ വേണ്ടി മാത്രമാണ് ഈ കുടുംബ സംഗമം എന്നും നേതാക്കൾ പറയുന്നു. സംസ്ഥാന കമ്മിറ്റി അംഗം സിപി മുരളിയാണ് സിപിഐയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

Also Read: AK Balan On Mandalam Sadas: 'ഇത് ലോകത്ത് ആദ്യം, മണ്ഡലം സദസ് ചരിത്രമാകും': എ കെ ബാലന്‍

സിപിഎം നോർത്ത് ലോക്കലിന് കീഴിലുള്ള മാണ്ടാംകുണ്ടിൽ സിപിഎം സിപിഐ പ്രവർത്തകർ തമ്മിൽ തർക്കങ്ങളും സംഘർഷവും നടക്കുന്നത് പതിവാണ്. നേരത്തെ സിപിഐ ജില്ല കൗൺസിൽ അംഗമായ കെ മുരളീധരൻ ഉൾപ്പടെ ഒട്ടേറെ പേർ സിപിഎമ്മിൽ നിന്ന് സിപിഐയിൽ ചേർന്നിരുന്നു. ഇതിനുശേഷമാണ് ഇരു പാർട്ടികളുടെയും പ്രവർത്തകര്‍ തമ്മിൽ സംഘർഷം പതിവായത്. അടുത്തിടെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ നടത്തിയ കാൽനട ജാഥ സിപിഎം പ്രവർത്തകർ തടഞ്ഞത് വലിയ വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.