കണ്ണൂർ : തനിക്കെതിരായ ട്രോളുകൾക്ക് പിന്നിൽ ഭ്രാന്തൻമാരെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഡൽഹിയിലെ ചില കോൺഗ്രസ് എംപിമാർ ക്രിമിനലുകളെ സംരക്ഷിക്കാൻ വേണ്ടി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് തനിക്കെതിരെയുള്ള നടപടിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.
എന്‍റെ യാത്ര അവർ നിരോധിച്ചുവെങ്കിൽ അവരെ ഞാനും നിരോധിച്ചു. തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് വധശ്രമം നടന്നത് എന്ന് പുറത്തുവന്നിട്ടുണ്ട്. ശബരിനാഥിനെതിരെ വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
യാത്രാവിലക്കിനെ തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ കഴിഞ്ഞ ദിവസം നിലപാടെടുത്ത ഇടതുമുന്നണി കൺവീനർ ഇന്ന് പുലർച്ചെയാണ് ട്രെയിൻ മാർഗം കണ്ണൂരിലെത്തിയത്.