കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കുന്നതിന്‍റെ ഭാഗമായി സ്മാർട്ട് ടിവികൾ നല്‍കുന്നു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരമെന്ന നിലയിലാണ് അങ്കണവാടികളിൽ സ്മാർട്ട് ടിവി അടക്കമുള്ള പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. പരിയാരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ടി വി സ്വിച്ച് ഓൺ കർമം പ്രസിഡന്‍റ് എ. രാജേഷ് നിർവഹിച്ചു. കേബിൾ കണക്ഷനും നല്‍കി. കെഎസ്എഫ്ഇ ഓൺലൈൻ പഠന സൗകര്യ പദ്ധതിയായ ഓൺലൈൻ വിദ്യാസഹായിയോടൊപ്പം എംഎൽഎ ഫണ്ടും കൂട്ടിയോജിപ്പിച്ചാണ് 33.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. 245 അങ്കണവാടികൾ കൂടി സ്മാർട്ട് ആകുന്നതോടെ തളിപ്പറമ്പ് മണ്ഡലത്തിലെ വായനശാലകളടക്കമുള്ള നാനൂറിലധികം കേന്ദ്രങ്ങളിലൂടെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാകും.
അങ്കണവാടികൾ സ്‌മാർട്ടാകാൻ സ്മാർട്ട് ടിവി നൽകുന്ന പദ്ധതിയ്‌ക്ക് തുടക്കം - സ്മാർട്ട് ടി വികൾ നൽകുന്ന പദ്ധതിയ്‌ക്ക് തുടക്കം
കെഎസ്എഫ്ഇ ഓൺലൈൻ പഠന സൗകര്യ പദ്ധതിയായ ഓൺലൈൻ വിദ്യാസഹായിയോടൊപ്പം എംഎൽഎ ഫണ്ടും കൂട്ടിയോജിപ്പിച്ചാണ് 33.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.

TAGGED:
കണ്ണൂർ