കണ്ണൂര്‍: ധര്‍മശാല ആന്തൂരിലെ പ്ലാസ്റ്റിക് സഞ്ചി നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ സൂര്യ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടിച്ചത്. ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2.15 ഓടെയായിരുന്നു സംഭവം.
യന്ത്രങ്ങളും കെട്ടിടവും, സാധന സാമഗ്രികളും അടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്ലാസ്റ്റിക് പാക്കറ്റിന്റെ നിര്‍മാണ കമ്പനി ആയതിനാൽ തന്നെ വൻ തോതിൽ തീയും പുകയും ഉയർന്നു. തളിപ്പറമ്പ് ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റും കണ്ണൂരിൽ നിന്നും എത്തിയ ഒരു യൂണിറ്റും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.