കണ്ണൂർ: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ ചൊറുക്കള വെള്ളാരംപാറയില്‍ വന്‍ തീപിടിത്തം. പൊലീസ് ഡബിങ് യാർഡിന് സമീപത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് ഉണ്ടായതിനാല്‍ തീ പെട്ടെന്ന് തന്നെ വ്യാപിച്ചു. ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചതോടെ തീ ആളിപ്പടര്‍ന്നു. ആറ് ഏക്കറോളം സ്ഥലത്തെ കശുമാവുകളും പുല്‍മേടുകളും, മറ്റ് മരങ്ങളും ഉള്‍പ്പെടെ കത്തിനശിച്ചു.അടുത്തുണ്ടായിരുന്ന പൂട്ടിക്കിടന്ന വീടിനു സമീപത്തേക്കും തീ ആളിപ്പടർന്നു. പൊലീസ് ഡബിങ് യാർഡിലേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. തളിപ്പറമ്പ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൂട്ടിയിട്ട മാലിന്യത്തിൽ നിന്നാണ് തീ പടർന്നാതെന്നാണ് സൂചന.
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ വേനല്‍ക്കാലത്ത് സ്ഥിരം തീപിടിത്തമുണ്ടാകുന്ന സ്ഥലമാണ് ചൊറുക്കള വെള്ളാരംപാറ. കഴിഞ്ഞ വർഷം ഉണ്ടായ തീപിടിത്തത്തിൽ ഡബിങ് യാർഡിലെ നിരവധി വാഹനങ്ങൾ കത്തി നശിച്ചിരുന്നു.