കണ്ണൂര്‍: കൂത്തുപറമ്പില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ പാമ്പ് കയറിക്കൂടിയത് യാത്രികനെയും പ്രദേശവാസികളെയും വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്‍റെ വാഹനത്തിലാണ് പാമ്പ് കയറിയത്. തിങ്കളാഴ്‌ച രാവിലെ കുട്ടിയെ സ്‌കൂളിലാക്കി മടങ്ങവെയാണ് സംഭവം.
കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചായക്കടയില്‍ കയറി തിരികെ എത്തിയപ്പോൾ ബൈക്കിൽ പാമ്പിനെ കണ്ടതായി ഒരു സ്ത്രീ പറഞ്ഞു. തുടര്‍ന്ന്, ആശങ്കയിലായ പ്രശാന്ത് നാട്ടുകാരുടെ സഹായം തേടി. തുടർന്ന്, പാമ്പുപിടിത്തക്കാരനായ ഷംസീർ സ്ഥലത്തെത്തി.
സീറ്റ് അഴിച്ച് പരിശോധിച്ചപ്പോള്‍ എണ്ണ ടാങ്കിന് സമീപം ചുറ്റിപ്പിണഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ക്യാറ്റ് സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട വിഷപ്പാമ്പാണിത്.