ETV Bharat / state

സരസ് മേളയിൽ ആകര്‍ഷകമായി കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍ - പയ്യന്നൂർ

വിഗ്രഹങ്ങൾ, നിലവിളക്കുകൾ, ലക്ഷ്മി വിളക്കുകൾ, തെയ്യ ആടയാഭരണങ്ങൾ, പ്രതിമകൾ, കണ്ണാടികൾ തുടങ്ങി അറുപതോളം വരുന്ന സൃഷ്ടികൾ കുഞ്ഞിമംഗലത്തുനിന്നും സരസ് മേളയിലെത്തിയിട്ടുണ്ട്

കണ്ണൂർ  കുഞ്ഞിമംഗലം  വെങ്കല ശിൽപ്പ നിർമ്മാണം  ആയിരം വര്‍ഷത്തെ പാരമ്പര്യവുമായി കുഞ്ഞിമംഗലം  പയ്യന്നൂർ  ദേശീയ സരസ് മേള
കണ്ണൂർ കുഞ്ഞിമംഗലം വെങ്കല ശിൽപ്പ നിർമ്മാണം ആയിരം വര്‍ഷത്തെ പാരമ്പര്യവുമായി കുഞ്ഞിമംഗലം പയ്യന്നൂർ ദേശീയ സരസ് മേള
author img

By

Published : Dec 31, 2019, 7:05 PM IST

കണ്ണൂർ: വെങ്കല ശിൽപ നിർമാണത്തിൽ ആയിരം വര്‍ഷത്തെ പാരമ്പര്യമുള്ള ​ഗ്രാമമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. സർക്കാർ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കുഞ്ഞിമം​ഗലം വെങ്കല ശിൽപ നിർമാണത്തിൽ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ നാടാണ്. ദേശീയ സരസ് മേളയിലും കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

സരസ് മേളയിൽ ആകര്‍ഷകമായി കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍

വിഗ്രഹങ്ങൾ, നിലവിളക്കുകൾ, ലക്ഷ്മി വിളക്കുകൾ, തെയ്യ ആടയാഭരണങ്ങൾ, പ്രതിമകൾ, കണ്ണാടികൾ തുടങ്ങി അറുപതോളം വരുന്ന സൃഷ്ടികൾ കുഞ്ഞിമംഗലത്തുനിന്നും സരസ് മേളയിലെത്തിയിട്ടുണ്ട്. ലക്ഷ്മി വിളക്കിനാണ് ആവശ്യക്കാരേറെയുള്ളത്. ഒരു മാസത്തിലേറെ സമയമെടുത്താണ് ഒരു ലക്ഷ്മി വിളക്ക് നിര്‍മിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 2015-ലാണ് കുഞ്ഞിമം​ഗലത്തെ സർക്കാർ വെങ്കല പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചത്. കുഞ്ഞിമംഗലത്തെ മൂശകളിൽ വാർത്തെടുത്ത ശിൽപങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെയാണ്.

Intro:വെങ്കല ശിൽപ്പ നിർമ്മാണത്തിൽ ആയിരം വര്‍ഷത്തെ പാരമ്പര്യമുള്ള ​ഗ്രാമമാണ് പയ്യന്നൂരിനടുത്തെ കുഞ്ഞിമംഗലം. സർക്കാർ പൈതൃക ഗ്രാമമായ പ്രഖ്യാപിച്ച കുഞ്ഞിമം​ഗലം വെങ്കല ശിൽപ്പ നിർമ്മാണത്തിൽ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ നാടാണ്. ദേശീയ സരസ് മേളയിലും കുഞ്ഞിമംഗലത്തെ വെങ്കല ശില്പങ്ങൾക്ക് ആവശ്യക്കാരേറെയാണ്.Body:
Vo
വീടുകളിലേക്കും മറ്റും ആവശ്യമായ വിഗ്രഹങ്ങൾ, നിലവിളക്കുകൾ,ലക്ഷ്മി വിളക്കുകൾ തെയ്യ ആടയാഭരണങ്ങൾ, പ്രതിമകൾ, കണ്ണാടികൾ തുടങ്ങി അറുപതോളം കുഞ്ഞിമം​ഗലത്തുനിന്നും സരസ് മേളയിലേക്ക് എത്തിച്ചിട്ടുണ്ട്. ലക്ഷ്മി വിളക്കിനാണ് ആവശ്യക്കാർ ഏറെ, ഒരുമാസത്തിലേറെ വേണം ഒരു ലക്ഷ്മി വിളക്കിന്റെ നിർമാണത്തിന് ഒരു മാസം എങ്കിലും ആകുമെന്നും ഇവർ പറയുന്നു. Byte (പി പി രാജി )

2015-ൽ കുഞ്ഞിമം​ഗലത്തെ സർക്കാർ വെങ്കല പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. കുഞ്ഞിമംഗലത്തെ മൂശകളിൽ വാർത്തെടുത്ത ശിൽപ്പങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.പദ്മനാഭൻ., പി പി രാജി, ഹേമജ പി വി എന്നിവരാണ് സരസ് മേളയിൽ എത്തിച്ചേർന്നിരിക്കുന്നത്. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.