ETV Bharat / state

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം - 'നെയ്യാട്ട്'

പതിനേഴിന് നടക്കുന്ന 'നെയ്യാട്ട്' എന്ന ചടങ്ങോടെയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കമാകുന്നത്.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം
author img

By

Published : May 16, 2019, 6:23 AM IST

കണ്ണൂര്‍: കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ മാസം 17ന് 'നെയ്യാട്ട്' ചടങ്ങോടെ ആരംഭിക്കും. നെയ്യാട്ട് നടത്താനുള്ള നെയ്യ് നിറച്ച കലശ പാത്രവും നെയ്യ് കിണ്ടികളുമായി നെയ്യാമൃത് സംഘം ചൊക്ലി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നു യാത്ര പുറപ്പെട്ടു.

ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പിന്‍റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമൃത് ഭക്തന്മാർ വിഷു പിറ്റേന്നു മുതൽ കഠിന വൃതമെടുത്താണ് നെയ്യാട്ടിന് നേതൃത്വം നൽകുന്നത്. ഏകദേശം ഇരുനൂറോളം ഭക്തന്മാരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളാമായി നിടുമ്പ്രത്തെ നെള്ളകണ്ടി, ഇളന്തോടത്ത് മഠങ്ങളിലായി താമസിച്ച് യാത്ര തിരിച്ചത്.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം

കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും കാലത്ത് വലിയ കുറുപ്പിന്‍റെ കലശപാത്രത്തിലും തുടർന്ന് നെയ്യ് കിണ്ടികളിലും നെയ്യ് നിറച്ചതിനു ശേഷം, ഉച്ചയോടു കൂടി പുത്തൻ വൃതക്കാർ ഭക്തതർക്ക് വെത്തില നൽകും. അതിന് ശേഷമാണ് ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പ് മഠത്തിൽ ബാലകുറുപ്പിന്‍റെ നേതൃത്വത്തില്‍ നെയ്യ് നിറച്ച കലശപാത്രവും നെയ്യ്കിണ്ടികളും തലയിലെന്തി ഓംകാര ശബ്ദമുയർത്തി കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുന്നത്.

ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്യത് സംഘം 17 ന് ഉച്ചയോട് കൂടി കൊട്ടിയൂരിലെത്തി ചേരും. സന്ധ്യയോട് കൂടിയാണ് മുതുരേരിയിൽ നിന്നും ഇക്കരെ കൊട്ടിയൂരിലേക്കുള്ള വാൾ വരവ്. അതിനു ശേഷമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലി പാലൻ വലിയ കുറുപ്പിന്‍റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമ്യത് സംഘം നെയ്യ് നിറച്ച കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെയാണ് നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കുക. ഇതോടു കൂടിയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.

Intro:Body:

ചരിത്ര പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന ചടങ്ങുകൾ ആരംഭിച്ചു. ഉത്സവത്തിന് തുടക്കം കുറിക്കുന്ന സുപ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യ് നിറച്ച കലശ പാത്രവും നെയ്യ് കിണ്ടികളുമായി നെയ്യാമൃത് സംഘം ചൊക്ലി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നു യാത്ര പുറപ്പെട്ടു. 

ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമൃത് ഭക്തന്മാർ വിഷു പിറ്റേന്നു മുതൽ കഠിന വൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്. ഏകദേശം 20O ഓളം ഭക്തന്മാരാണ് കഴിഞ്ഞ മൂന്നു ദിവസത്തോളമായി  നിടുമ്പ്രത്തെ നെള്ളകണ്ടി, ഇളന്തോടത്ത്  മഠങ്ങളിലായി തങ്ങി യാത്ര തിരിച്ചത്.

കുറ്റിപ്പറ്റം ശിവക്ഷേത്രത്തിൽ നിന്നും കാലത്ത് വലിയ കുറുപ്പിന്റെ കലശപാത്രത്തിലും തുടർന്ന് നെയ്യ് കിണ്ടി കളിലും നെയ്യ് നിറച്ചതിനു ശേഷം ഉച്ചയോടു കൂടി പുത്തൻ വ്രതക്കാർ ഭക്തതർക്ക് വെത്തില നൽകുന്ന ചടങ്ങിനു ശേഷം ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പ് മഠത്തിൽ ബാലകുറുപ്പിന്റെ നേതൃത്വത്തിലാണ് നെയ്യ് നിറച്ച കലശപാത്രവും നെയ്യ്കിണ്ടികളും തലയിലെന്തി ഓംകാര ശബ്ദമുയർത്തി കാൽനടയായിട്ടാണ് കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടത്.

അദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്യത്  സംഘം 17 ന് ഉച്ചയോടും കൂടി കൊട്ടിയൂരിലെത്തി ചേരും. സന്ധ്യയോടു കൂടിയാണ് മുതുരേരിയിൽ നിന്നും ഇക്കരെ കൊട്ടിയൂരിലേക്കുള്ള വാൾ വരവ്. അതിനു ശേഷമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലി പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമ്യത് സംഘം നെയ്യ് നിറച്ച കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക രാത്രി പത്തു മണിയോടെയാണ് നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കുക. ഇതോടു കൂടിയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.