ETV Bharat / state

സമാധാനയോഗം: യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടിയേരി - CPM

കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍.

കണ്ണൂര്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍ട  കോടിയേരി ബാലകൃഷ്‌ണന്‍  സിപിഎം  ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം  peace meet boycott by udf  UDF  സമാധാനയോഗം ബഹിഷ്ക്കരിച്ച് യുഡിഎഫ്  Kodiyeri Balakrishnan  CPM
സമാധാനയോഗം ബഹിഷ്ക്കരിച്ച യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണം: കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Apr 8, 2021, 2:15 PM IST

Updated : Apr 8, 2021, 4:11 PM IST

കണ്ണൂര്‍: സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണൻ. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി സമാന്തര അന്വേഷണം നടത്തില്ല.പൊലീസ് അന്വേഷിക്കുന്നതിനാൽ കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാനായി സമാന്തര അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും കോടിയേരി വിശദീകരിച്ചു.

സമാധാനയോഗം: യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ സിപിഎം പ്രവർത്തകർ രംഗത്ത് വരണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. സമാധാനം നിലനിർത്താൻ എല്ലാ വിട്ടുവീഴ്‌ചയും ചെയ്‌ത പാർട്ടി സിപിഎം ആണ്. സമാധാനയോഗം ബഹിഷ്കരിക്കുന്നത് ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ കക്ഷിക്ക് ചേർന്നതല്ല. അതിനാൽ യുഡിഎഫ് തീരുമാനം പുനഃപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൂടുതല്‍ വായനയ്‌ക്ക്; കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്

ഒരു കാരണവശാലും വീടും പാർട്ടി ഓഫീസുകളും കയറി ആരും അക്രമം നടത്താൻ പാടില്ല. അന്വേഷണം വഴിതിരിച്ചുവിടാനാണ് കെ.സുധാകരൻ എംപി ഓരോ പ്രസ്‌താവനകൾ നടത്തുന്നതെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

Last Updated : Apr 8, 2021, 4:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.