കണ്ണൂർ: വീണ്ടും കൊലപാതകം നടത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രക്തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. ജില്ലകളിൽ ഉടനീളം വിലാപയാത്ര നടക്കുമ്പോൾ ജില്ല സമ്മേളനത്തിൽ തിരുവാതിര അവതരിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നെന്നും കോടിയേരി പറഞ്ഞു.
ഒരാൾ കൊലചെയ്യപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്‍റെ സംസ്‌കാരമാണ്. അത്തരമൊരു സംസ്‌കാരം സിപിഎമ്മിനില്ല. കോൺഗ്രസിന്‍റെ പ്രകോപനത്തിൽ സിപിഎം പ്രവർത്തകർ കുടുങ്ങിപ്പോകരുത്. കൊലപാതക സംഘമായ കോൺഗ്രസിനെ ഒറ്റപ്പെടുത്തണം. കെപിസിസി പ്രസിഡന്‍റിനെ പോലുള്ളവർ പറയേണ്ട വാചകമല്ല സുധാകരൻ പറഞ്ഞത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ പ്രകോപനപരമാണ്
ALSO READ മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക് ലഭിക്കും സ്ഥിരം ജോലി
നാട്ടിൽ അരാചാകത്വം സൃഷ്‌ടിക്കാനും കലാപം ഉണ്ടാക്കാനുമാണ് ഇത്തരത്തിലുള്ള പ്രസ്‌താവനകൾ നടത്തുന്നത്. അതിൽ നിന്നും കോൺഗ്രസ് പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു.
ജില്ലകളിൽ ഉടനീളം ധീരജിന്‍റെ വിലാപയാത്ര നടക്കുമ്പോൾ ജില്ലാ സമ്മേളനത്തിൽ തിരുവാതിര അവതരിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നെന്നും കോടിയേരി വ്യക്തമാക്കി. തളിപ്പറമ്പിലെ ധീരജിന്‍റെ വീട് സന്ദർശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
ALSO READ കാസർകോട് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ രണ്ട് പേർ കൂടി പിടിയിൽ