കണ്ണൂർ : കോടിയേരി എന്നത് ഒരു സ്ഥലപ്പേര് മാത്രമല്ല. അത് ഒരു രാഷ്ട്രീയ നാമമാണ്. കണ്ണൂർ ജില്ലയിലെ കോടിയേരിയിലെ കുഞ്ഞുണ്ണി കുറുപ്പ് മാഷിന്‍റേയും നാരായണിയുടേയും മകന്‍ ബാലകൃഷ്‌ണൻ സ്വന്തം പേരിനൊപ്പം ചേർത്ത് വെച്ചതാണ് കോടിയേരിയെ. ഓണിയൻ സ്‌കൂളില്‍ വിദ്യാർഥി നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ബാലകൃഷ്‌ണൻ കെ.എസ്.എഫിന്‍റെ യൂണിറ്റ് സെക്രട്ടറിയായും പിന്നീട് മാഹി കോളജിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.
കോടിയേരിയും തലശ്ശേരിയും തമ്മിൽ അഞ്ച് കിലോമീറ്റർ വ്യത്യാസം മാത്രം. കോടിയേരി ബാലകൃഷ്‌ണൻ തലശ്ശേരി മണ്ഡലത്തിൽ നിന്ന് 1982, 1987, 2001, 2006, 2011 വർഷങ്ങളില്‍ ജയിച്ച് നിയമസഭയിലെത്തി. 2006ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരം-ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്‌തു.
READ MORE: സഖാവ് കോടിയേരി, ഐക്യം ശക്തിപ്പെടുത്തിയ സിപിഎമ്മിന്‍റെ ജനകീയ മുഖം