ETV Bharat / state

Kodiyeri Balakrishnan|അധികാരം ദുരുപയോഗം ചെയ്യരുത്‌, നല്ല പ്രവര്‍ത്തനം നടത്തിയാല്‍ ഇനിയും തുടര്‍ ഭരണം : കോടിയേരി ബാലകൃഷ്‌ണൻ

നല്ല പ്രവര്‍ത്തനം നടത്തിയാല്‍ ഇനിയും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന്‌ Kodiyeri Balakrishnan

kodiyeri balakrishnan inagurated cpim thalassery area conference  cpim kerala conferences  cpim area conference kerala  kodiyeri balakrishnan about cpim statements  kodiyeri balakrishnan back to state secreatry seat  കോടിയേരി ബാലകൃഷ്‌ണൻ ഏരിയാ സമ്മേളനം  സി.പി.ഐ.എം തലശ്ശേരി ഏരിയാ സമ്മേളനം  കേരളത്തില്‍ മൂന്നാം തുടര്‍ ഭരണം  എൽ.ഡി.എഫ് മൂന്നാം തുടര്‍ഭരണം
Kodiyeri Balakrishnan CPIM: അധികാരം ദുരുപയോഗം ചെയ്യരുത്‌, നല്ല പ്രവര്‍ത്തനം നടത്തിയാല്‍ ഇനിയും തുടര്‍ഭരണം: കോടിയേരി ബാലകൃഷ്‌ണൻ
author img

By

Published : Nov 17, 2021, 4:11 PM IST

Updated : Nov 17, 2021, 4:45 PM IST

കണ്ണൂര്‍ : അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുർബല വിഭാഗത്തിൻ്റെ ഉന്നമനത്തിനാവണം ഊന്നൽ നൽകേണ്ടതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ (Kodiyeri Balakrishnan). പാർട്ടി പ്രവർത്തകരും നേതാക്കളും ഒരിക്കലും അധികാര ദല്ലാളന്മാരാവരുത്. നല്ല പ്രവർത്തനം നടത്തിയാല്‍ തുടർച്ചയായി മൂന്നാം തവണയും കേരളത്തിൽ അധികാരത്തിൽ വരാനാവുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി ഏരിയ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ALSO READ: കാലാവസ്ഥ പ്രതികൂലം; ആദ്യ ദിനം മല ചവിട്ടാന്‍ എത്തിയത് 4986 ഭക്തർ

ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. സി.പി.എം മുൻകൈയ്യെടുത്ത് അക്രമസംഭവങ്ങൾ ഉണ്ടാക്കില്ല. അതായിരിക്കും പാർട്ടിയുടെ സമീപനം. അഴിമതി രഹിത ഭരണമാണ് ഇടതുമുന്നണി കാഴ്‌ചവയ്ക്കുന്നത്. ഇത് അഴിമതികൾ ഒട്ടുമില്ലാത്ത ഭരണമായി മാറ്റണം. കിഫ്ബിക്കെതിരെ (KIIFB) സി.എ.ജിയെ(CAG REPORT) മുൻനിർത്തിയുള്ള ആക്രമണമാണിപ്പോൾ നടക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുമ്പോൾ വികസനം പാടില്ലെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.

Kodiyeri Balakrishnan|അധികാരം ദുരുപയോഗം ചെയ്യരുത്‌, നല്ല പ്രവര്‍ത്തനം നടത്തിയാല്‍ ഇനിയും തുടര്‍ ഭരണം : കോടിയേരി ബാലകൃഷ്‌ണൻ

നമുക്കനുകൂലമായി ചിന്തിക്കുന്നവരെ പ്രാദേശികമായി ഒപ്പം കൂട്ടാൻ കഴിയണം. കോൺഗ്രസുകാർ ഉഴുതുമറിച്ച മണ്ണിൽ ബി ജെ.പിക്ക് കടന്നുവരാൻ എളുപ്പമായെന്നും കോടിയേരി ആരോപിച്ചു. യുക്തിബോധവും ശാസ്ത്ര ബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി കേരള ജനതയെ മാറ്റാൻ സി.പി.എം പ്രവർത്തകർ മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഞ്ചയിൽ നാണു നഗറിൽ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ടി.പി.ശ്രീധരൻ സ്വാഗതം പറഞ്ഞു.വാഴയിൽ ശശി, അനുശോചന പ്രമേയവും എം.സി.പവിത്രൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സി.കെ.രമേശൻ അധ്യക്ഷത വഹിച്ചു. അഡ്വ.എ.എൻ.ഷംസീർ എം.എൽ എ, മുൻ എം.എൽ.എ എൽ.എ.ജയിംസ് മാത്യു, കാരായി രാജൻ, പി.ശിവദാസൻ എം.പി, ടി.ഐ.മധുസൂദനൻ, അഡ്വ.പി.ശശി, പി.വി.ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു.

ALSO READ: Gold Seizure | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; പിടിച്ചത് 3.71 കോടിയുടേത്

Last Updated : Nov 17, 2021, 4:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.