കണ്ണൂർ: കെ.എം ഷാജി എംഎൽഎയ്ക്ക് ഹൃദയാഘാതം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്‍റിജൻ ടെസ്റ്റിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും. അടുത്ത് ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎയുടെ ഓഫീസ് ആവശ്യപ്പെട്ടു.