ETV Bharat / state

കെ എം ഷാജിയെ ചോദ്യം ചെയ്ത് വിട്ടയക്കും

author img

By

Published : Jan 7, 2021, 4:58 PM IST

Updated : Jan 7, 2021, 5:15 PM IST

പ്രാഥമികമായ മൊഴി രേഖപ്പെടുത്തലാണ് ഇന്ന് നടക്കുന്നതെന്നും വീണ്ടും വിളിപ്പിക്കുമെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു.

k m shaji news  KM Shaji to be questioned and released; No arrests will be made today  km shaji mla  km shaji muslim leauge  കണ്ണൂർ  കണ്ണൂർ വാർത്തകൾ  കെ എം ഷാജി എംഎൽഎ  കെ എം ഷാജി ചോദ്യം ചെയ്യൽ
കെ എം ഷാജിയെ ചോദ്യം ചെയ്ത് വിട്ടയക്കും; അറസ്റ്റ് ഇന്നുണ്ടാവില്ല

കണ്ണൂർ:അഴീക്കോട് സ്കൂള്‍ അഴിമതി കേസില്‍ കെ. എം ഷാജി എംഎൽഎയെ ചോദ്യം ചെയ്ത് വിട്ടയക്കും. പ്രാഥമികമായ മൊഴി രേഖപ്പെടുത്തലാണ് ഇന്ന് നടക്കുന്നതെന്നും വീണ്ടും വിളിപ്പിക്കുമെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു. കണ്ണൂർ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂ‌പ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കാണിച്ച് വിജിലൻസ് പ്രഥമ അന്വേഷണ റിപ്പോർട്ട് തലശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നു. അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014ലിൽ കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയാണ് കേസിന് ആധാരം. 2017 സെപ്‌റ്റംബറിലാണ് കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന കെ പദ്മനാഭൻ സംഭവത്തിൽ വിജിലൻസിനെ സമീപിച്ചത്.

Last Updated : Jan 7, 2021, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.