ETV Bharat / state

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെ പേരില്‍ 10 കേസുകള്‍ - LDF

പി കെ ശ്രീമതിയുടെ പേരില്‍ കണ്ണൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിലായി 10 കേസുകള്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെ പേരില്‍ 10 കേസുകള്‍
author img

By

Published : Mar 30, 2019, 7:14 PM IST

Updated : Mar 31, 2019, 12:09 AM IST

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയുടെ പേരില്‍ 10 കേസുകള്‍
കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി വരണാധികാരിയായ ജില്ലാ കലക്ടറുടെ മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കണ്ണൂർ, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിലായി 10 കേസുകളാണ് പി കെ ശ്രീമതിയുടെ പേരിലുള്ളത്.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 1,69,39,970 രൂപയുടെ ആസ്തി നിക്ഷേപം ആയിരുന്നു പി കെ ശ്രീമതിയുടെ പേരിൽ ഉണ്ടായിരുന്നത്. ഇത്തവണ 97,77,992 രൂപ ആണ്. അതിൽ 48 ലക്ഷം രൂപ ബാങ്ക് നിക്ഷേപമാണ്. 5,500 രൂപ കൈവശമുള്ള ശ്രീമതിക്ക് 46 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും മൂന്ന് ലക്ഷത്തിന്‍റെ സ്വർണവും ആസ്തിയുമുണ്ട്. ഭർത്താവിന്‍റെപേരിൽ 89 ലക്ഷത്തിന്‍റെ ഭൂമിയുണ്ട്. മന്ത്രിമാരായ പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പി.കെ.ശ്രീമതിപത്രിക സമർപ്പിച്ചത്.മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയാണ് കണ്ണൂരിലെ ഇടത് സ്ഥാനാർഥി പങ്കുവെച്ചത്.

ഇതിനിടെ സിപിഎം കണ്ണൂരില്‍ കള്ളവോട്ട് നടത്തുമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍റെ ആരോപണത്തിന്മറുപടിയുമായി പി. ജയരാജന്‍ രംഗത്തെത്തി.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് നേതാക്കളാണെന്നും കള്ളവോട്ട് പ്രചാരണം കെ സുധാകരന്‍റെ ശീലമാണെന്നും ഇ പി ജയരാജൻ മറുപടി നൽകി.സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് നടക്കുമെന്നുമായിരുന്നു കെ.സുധാകരന്‍റെ ആരോപണം.

Intro:കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഭരണാധികാരിയായ ജില്ലാ കലക്ടറുടെ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. 97 ലക്ഷത്തിൻ്റെ ആസ്തി നിക്ഷേപമുള്ള പി കെ ശ്രീമതിയുടെ പേരിൽ പത്ത് കേസുകളാണ് നിലവിലുള്ളത്.

Body:2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരുകോടി 69 ലക്ഷത്തി 39നായിരത്തി 970 രൂപയുടെ ആസ്തി നിക്ഷേപം ആയിരുന്നു പി കെ ശ്രീമതിയുടെ പേരിൽ ഉണ്ടായിരുന്നത്. ഇത്തവണ അത് 97 ലക്ഷത്തി എഴുപത്തി ഏഴായിരത്തി തൊള്ളായിരത്തി 92 ആണ്. അതിൽ 48 ലക്ഷം രൂപ ബാങ്ക് നിക്ഷേപമാണ്. 5,500 രൂപ കൈവശമുള്ള ശ്രീമതിക്ക് 46 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും 3 ലക്ഷത്തിൻറെ സ്വർണവും ആസ്തിയുണ്ട്. ഭർത്താവിൻറെ പേരിൽ 89 ലക്ഷത്തിൻ്റെ ഭൂമിയുണ്ട്. കണ്ണൂർ തിരുവനന്തപുരം വയനാട് തുടങ്ങിയ ജില്ലകളിലായി 10 കേസുകളാണ് പി കെ ശ്രീമതിയുടെ പേരിലുള്ളത്. മന്ത്രിമാരായ ജി പി ജയരാജൻ രാമചന്ദ്രൻ കടന്നപ്പള്ളി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്. താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയാണ് കണ്ണൂരിലെ ഇടത് സ്ഥാനാർഥി പങ്കുവെച്ചത്.

byte

അതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ പ്രസ്താവനക്കെതിരെ ഇ പി ജയരാജൻ രംഗത്തെത്തി. സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളവോട്ട് നടക്കുമെന്നും ആയിരുന്നു കെ സുധാകരൻ്റെ ആരോപണം. എന്നാൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് നേതാക്കൾ ആണെന്നും കള്ളവോട്ട് പ്രചാരണം കെ സുധാകരൻ ശീലമാണെന്നും ഇ പി ജയരാജൻ മറുപടി നൽകി

ഇടിവി ഭാരത് കണ്ണൂർ

Conclusion:ഇല്ല
Last Updated : Mar 31, 2019, 12:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.