കണ്ണൂര്‍: കേരളത്തിൽ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളിൽ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പൂർണ വിവരം ഉടൻ ലഭിക്കുമെന്നും ജനിതകമാറ്റം സംഭവിച്ചാലും അതിനെ നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരുകയാണ് വേണ്ടതെന്നും കെ.കെ. ശൈലജ കണ്ണൂരിൽ പറഞ്ഞു.