കണ്ണൂര്‍ : കിറ്റക്‌സ് വിഷയത്തിൽ വീഴ്‌ച സർക്കാരിൻ്റേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളെല്ലാം കുഴപ്പക്കാരാണെന്ന ധാരണയില്ല. ഈ തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിന്‍റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർഥികളും ഇവരുടെ ഇടയിലുണ്ട്. ഗവൺമെൻ്റ് ശക്തമായ നടപടി എടുക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം പുലർത്തുന്നത് സി.പി.എം ആണ്. വലിയ തട്ടിപ്പാണ് കെ റെയിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്നത്.
ALSO READ : പുതുവത്സരാഘോഷങ്ങളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ; നിര്‍ദേശം പുറപ്പെടുവിച്ച് ഡി.ജി.പി
പദ്ധതിയുടെ ഡി.പി.ആർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനങ്ങളെ ഇറക്കിവിട്ട് ഈ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല. സർക്കാരിന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് ശ്രമം നടത്തുന്നത്. കെ റെയില്‍ വിഷയത്തില്‍ വീട് കയറി പ്രചരണത്തിന് ഇറങ്ങിയാൽ ശബരിമല സമയത്തെ അനുഭവം സി.പി.എം നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.