ETV Bharat / state

എം.സി ഖമറുദ്ദീൻ എംഎല്‍എ ജയിൽ മോചിതനായി

തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് നൽകില്ലെന്ന് എം. സി ഖമറുദ്ദീൻ പറഞ്ഞു.

khamrudeen_ MLA_realesed  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്  എം സി ഖമറുദ്ദീൻ  fashion gold  kasarcod  kasargod  93 ദിവസങ്ങൾക്ക് ശേഷം എം സി ഖമറുദ്ദീൻ ജയിൽ മോചിതനായി
93 ദിവസങ്ങൾക്ക് ശേഷം എം സി ഖമറുദ്ദീൻ ജയിൽ മോചിതനായി
author img

By

Published : Feb 11, 2021, 9:52 PM IST

കണ്ണൂർ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന മഞ്ചേശ്വരം എംഎല്‍എ എം .സി ഖമറുദ്ദീൻ ജയിൽ മോചിതനായി. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു ഖമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങിയത്. എല്ലാവർക്കും നന്ദിപറഞ്ഞ് പുറത്തേക്ക് വന്ന ഖമറുദ്ദീൻ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി. കേസിന് പിന്നിൽ ഗൂഢാലോചന ആയിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു അവരുടെ ലക്ഷ്യമെന്നും അതവർ നിറവേറ്റിയെന്നും ഖമറുദ്ദീൻ പറഞ്ഞു.

93 ദിവസങ്ങൾക്ക് ശേഷം എം സി ഖമറുദ്ദീൻ ജയിൽ മോചിതനായി

തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് നൽകില്ല. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകരും ഉണ്ട്. അതിന്‍റെ വിശദ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും ഖമറുദ്ദീൻ പറഞ്ഞു. 45 വർഷത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തെ കളങ്കപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. അതിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ഉണ്ടോ എന്ന് പറയേണ്ട സമയത്ത് പറയും. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കൂടിയപ്പോൾ മുതലാണ് ഗൂഢാലോചന തുടങ്ങിയത് എന്നും എംഎല്‍എ പറഞ്ഞു .

രാഷ്ട്രീയക്കാർ തെങ്ങ് കയറ്റക്കാരെ പോലെ ആണെന്നും കയറ്റവും ഇറക്കവും ഉണ്ടാകുമെന്നും വീണ്ടും മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആവില്ലെന്നും ഖമറുദ്ദീൻ പറഞ്ഞു. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.