കണ്ണൂര്‍: സംസ്ഥാനത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉടന്‍ തന്നെ വാക്‌സിന്‍ കുത്തിവെപ്പെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നതിന് ആയിരത്തോളം കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് രോഗവ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.