ETV Bharat / state

Oushadhi herbal garden| തുളസിയും പനിക്കൂർക്കയും തുടങ്ങി അയ്യപ്പാന വരെ; കണ്ണൂരിലെ ഔഷധക്കലവറയായി ഔഷധി കേന്ദ്രം

author img

By

Published : Jun 12, 2023, 3:33 PM IST

40ലധികം ഔഷധസസ്യങ്ങളുടെ ശേഖരമാണ് കണ്ണൂരിലെ പരിയാരത്ത് പ്രവർത്തിക്കുന്ന ഔഷധി കേന്ദ്രത്തിൽ ഉള്ളത്.

Owshadi  kerala ayurveda Oushadhi herbal garden  തുളസി  പനിക്കൂർക്ക  അയ്യപ്പാന  kerala ayurveda Oushadhi herbal garden  kerala ayurveda Oushadhi  Oushadhi herbal garden  Oushadhi  Oushadhi kerala  oushadhi kannur  ഔഷധി  ഔഷധസസ്യങ്ങൾ  ഔഷധി കണ്ണൂർ  മരുന്ന് ഉത്പാദന കമ്പനി ഔഷധി  കണ്ണൂർ പരിയാരം  ഔഷധി കേന്ദ്രം
Oushadhi
കണ്ണൂരിലെ ഔഷധക്കലവറയായി ഔഷധി കേന്ദ്രം

കണ്ണൂർ : പേരറിയുന്നതും അറിയാത്തതുമായ 40ലധികം ഔഷധസസ്യങ്ങളുടെ ശേഖരമാണ് പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജിനടുത്തുള്ള ഔഷധി കേന്ദ്രം. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മരുന്ന് ഉത്പാദന വിതരണ കമ്പനിയാണ് ഔഷധി. കണ്ണൂർ പരിയാരത്ത് ഔഷധി നിലവിൽ വന്നത് 2008ലാണ്.

അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധ സസ്യങ്ങളുടെ നഴ്‌സറി 2010ൽ ഇവിടെ ആരംഭിച്ചു. 2018ഓടെ ഇത് വിപുലമാക്കി. ഇത്തവണ ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാൻ ഇവിടെ തയ്യാറാക്കിയത് ഒരു ലക്ഷം ഔഷധ സസ്യങ്ങൾ ആണ്.

പരിയാരത്തെ ഔഷധിയുടെ മേഖല കേന്ദ്രത്തിലാണ് ഔഷധ ചെടികൾ തയ്യാറാക്കിയത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിനും പൊലീസ് സ്റ്റേഷനും സമീപത്തായാണ് ഔഷധിയുടെ ഔഷധസസ്യ നഴ്‌സറി പ്രവർത്തിക്കുന്നത്. അശോകം, കൂവളം, നിർമ്മരുത്, ചിറ്റമൃത്, ഞാവൽ, ആര്യവേപ്പ്, താന്നി, പുളി, എരിക്ക്, വാതംകൊല്ലി തുടങ്ങിയവയാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.

ജില്ലയിലെ വിദ്യാലയങ്ങളിലും കോളജുകളിലും സന്നദ്ധ സംഘടനകൾക്കും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇവ വിതരണം ചെയ്യാനാണ് ഇവർ ലക്ഷ്യമിടുന്നത്. സ്‌കൂളുകൾക്കും കോളജുകൾക്കും റൂട്ട് ട്രെയിനർ ട്രോളികളിൽ പ്ലാസ്റ്റിക് രഹിതമായാണ് ഇവ വിതരണം ചെയ്യുക. ഇവയെ കൂടാതെ കറ്റാർവാഴ, മൈലാഞ്ചി കരിനൊച്ചിൽ, വാതംകൊല്ലി, രാമച്ചം എന്നിവയും പ്രധാനമായും വിതരണം നടത്തുന്നുണ്ട്.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ കടന്നപ്പള്ളി റോഡരികിലായി പുതിയ നഴ്‌സറിയും ഒരുക്കിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം തൈകൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഈ നഴ്‌സറിയിൽ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ ഔഷധിയുടെ വടക്കൻ മേഖല ഔഷധവിതരണ കേന്ദ്രവും ഔഷധസസ്യ വിജ്ഞാനകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പരിസ്ഥിതി ദിനം മാത്രം മുന്നിൽ കണ്ടല്ല ഇവരുടെ പ്രവർത്തനം. ചെടികളും അവയുടെ ശാസ്ത്രീയ നാമവും ഔഷധ ഗുണവും കൃത്യമായി രേഖപ്പെടുത്തിയ ഇവിടെ നിന്ന് ആളുകൾക്കും സസ്യങ്ങൾ വാങ്ങാം. 20 രൂപയ്ക്കാണ് സസ്യങ്ങൾ നൽകുന്നത്. കൂടാതെ പദ്ധതികൾക്ക് അനുസൃതമായി സൗജന്യമായും സസ്യങ്ങൾ വിതരണം ചെയ്യുന്നു.

തുളസിയും പനിക്കൂർക്കയും തുടങ്ങി അകത്തി, അകിൽ, എരിക്ക്, അടവിപ്പാല, നായ്ക്കുരണ, കയ്യോന്നി, നിലനാരകം, ചങ്ങലംപരണ്ട, അയ്യപ്പാന വരെ ഇവിടെയുണ്ട്.‌ 80 ഏക്കറുള്ള ഔഷധി തോട്ടത്തിൽ കറ്റാർ വാഴ, ഉങ്ങ്, കറുവപ്പട്ട, കുമുദ്, മഞ്ഞൾ, അശോകം, കൊടുവേലി, രക്തചന്ദനം തുടങ്ങി പത്തോളം ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെത്തുടർന്ന് ഔഷധി കേന്ദ്രം കുറച്ചു കാലം അടച്ചിട്ടെങ്കിലും പിന്നീട് സജീവം ആവുകയായിയുന്നു. സസ്യങ്ങളെ കൂടാതെ ഓരോ വർഷവും ഇവിടെ നിന്നും വലിയ അളവിൽ കറ്റാർവാഴയും പലയിടങ്ങളിലേക്കും കയറ്റി കൊണ്ട് പോകുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകുന്നേരം 4.30 വരെ ഇവിടം സന്ദർശിക്കാം. ഔഷധി സീനിയർ അസിസ്റ്റന്‍റ് കെ നൗഷാദാണ് ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.