കണ്ണൂര്‍ : കരിവെള്ളൂർ അയത്ര വയൽ സ്വദേശിയായ മുനീറിന് ചെറുപ്പകാലം മുതൽ ഇലക്‌ട്രിക്കൽ എക്യുപ്മെന്‍റ്‌സ് നിർമാണത്തിൽ കമ്പമുണ്ട്. ഐ ടി ഐയിൽ എസി മെക്കാനിക്കാണ് പഠിച്ചതെങ്കിലും ഇലക്‌ട്രിക്കൽ ഓട്ടോമേഷൻ സൊല്യൂഷൻസിൽ തന്നെയായിരുന്നു മുനീറിന്‍റെ ശ്രദ്ധ(Electric JCB at Pallikkara Redmoon beach by Muneer). അങ്ങനെ സുഹൃത്തുക്കളോടെപ്പം ഒരു ഓട്ടോമേഷൻ സൊല്യൂഷൻ സ്ഥാപനവും തുടങ്ങി.
അഞ്ച് വർഷം മുൻപ് ഒരു ഇലക്‌ട്രിക് സൈക്കിളും ഒന്നര വർഷം മുൻപ് ഒരു ഇലക്‌ട്രിക് കാറും മുനീർ സ്വന്തമായി ഉണ്ടാക്കി. സൈക്കിൾ വിപണിയിലിറക്കുക എന്ന സ്വപ്‌നം പക്ഷേ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് പള്ളിക്കര റെഡ് മൂൺ ബീച്ചിലേക്കായി ഒരു ഇലക്‌ട്രിക് ജെസിബി നിർമിച്ചത് (Karivellur native Muneer electric JCB at Pallikkara redmoon beach). രൂപകൽപനയും നിർമാണവുമെല്ലാം സുഹൃത്തുക്കളുടെ സഹായത്തോടെ മുനീർ തന്നെ.
നാല് മാസം കൊണ്ടാണ് ജെസിബിയുടെ നിർമാണം പൂർത്തിയാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കും കയറി വർക്ക് ചെയ്യിപ്പിക്കാം എന്നതാണ് മുനീറിന്‍റെ ജെ സി ബിയുടെ പ്രത്യേകത. റൊട്ടേറ്റ് ചെയ്യിപ്പിക്കാനും സാധിക്കും. കരിവെള്ളൂരിലെ അയത്ര വയൽ എന്ന ഈ കൊച്ചുഗ്രാമത്തിൽ നിന്ന് വലിയ ആകാശം സ്വപ്‌നം കാണുകയാണ് മുനീർ.