കണ്ണൂർ : സ്വർണക്കടത്ത് ഇടപാടുകള്‍ക്കായി ഉപയോഗിച്ച കാർ പരിയാരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അഴീക്കലിൽ നിന്ന് കാണാതായ കാറാണിത്. വാഹനം അർജുന്‍ ഉപയോഗിച്ചത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പരിയാരം ആയുർവേദ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പൊലീസ് സംഘം KL 13 AR 7789 നമ്പർ കാർ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് വാഹനം കാണാതായത്. ഞായറാഴ്‌ച വൈകുന്നേരമാണ് കാർ ലഭിക്കുന്നത്.
സജേഷിന്‍റെ ഉടമസ്ഥതയിലുള്ള കാറാണിത്. മുൻപിലെയും പിറകിലെയും നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റിയ നിലയിലാണ്. അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന് പറഞ്ഞാണ് കാറിന് പൊലീസ് കാവല്‍ പോലും ഏര്‍പ്പെടുത്താതിരുന്നത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആസൂത്രകൻ അര്‍ജുന്‍ ആയങ്കിയാണെന്ന് നേരത്തെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാള്‍ക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഈ മാസം 28ന് ഹാജരാകാനാണ് നിർദേശം.