കണ്ണൂർ: കേന്ദ്ര സർക്കാറിന്‍റെ കർഷക ബില്ലിനെതിരെ കീഴാറ്റൂരിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. കേന്ദ്ര ബില്ല് കീഴാറ്റൂർ വയലിൽ കത്തിച്ചായിരുന്നു പ്രതിഷേധം. സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴാറ്റൂർ വയലിലേക്ക് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പ്രവർത്തകർ വയലിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. കർഷക ആത്മഹത്യ തടയാൻ ചെറുവിരലനക്കാത്ത സർക്കാരാണ് മോദിയുടേതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ്, സന്ദീപ് പാണപ്പുഴ, കെ കമൽജിത്ത്, വി രാഹുൽ എന്നിവർ സംസാരിച്ചു.