കണ്ണൂർ : തന്‍റെ നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറെന്ന് കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ. നിയമിച്ചവരാണ് മറുപടി പറയേണ്ടത്. ഗവർണർ ഒപ്പിട്ടാണ് തന്‍റെ നിയമനമെന്നും കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കൂടുതൽ പറയുന്നില്ലെന്നും വി.സി കണ്ണൂരിൽ വ്യക്തമാക്കി.
താൻ മുഖ്യമന്ത്രിയുമല്ല, ഗവർണറുമല്ല. നിയമവും നടപടിക്രമങ്ങളും നോക്കാതെ നിയമനം നടത്താന്‍ പാടില്ലായിരുന്നു. വിഷയത്തെക്കുറിച്ച് പത്രത്തില്‍ വായിച്ചത് മാത്രമേ അറിയൂ. രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് തന്‍റെ നിയമനം എന്ന ആരോപണത്തില്‍ സര്‍ക്കാരാണ് മറുപടി നല്‍കേണ്ടതെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.