കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 രോഗം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഏർപ്പെടുത്തി പൊലീസ്. രണ്ട് ഐജിമാരുടെയും ജില്ല പൊലീസ് മേധാവിയുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിന്‍റേതാണ് തീരുമാനം. ട്രിപ്പിൾ ലോക്ക് പ്രകാരം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളും അടയ്ക്കും. അനാവശ്യമായി കറങ്ങുന്നവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഹൈവേയിൽ അത്യാവശ്യ സർവീസുകൾ മാത്രം അനുവദിക്കും. മറ്റ് വാഹനങ്ങൾ പിടിച്ചെടുക്കും. മരുന്നുകൾ ആവശ്യമുള്ളവർ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും പൊലീസ് വ്യക്തമാക്കി. ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ്, ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ഉന്നതതല യോഗം നടന്നത്.
കണ്ണൂർ ട്രിപ്പിൾ ലോക്കിലേക്ക്
ജില്ലയിൽ കൊവിഡ് 19 രോഗം വർധിക്കുന്ന സാഹചര്യത്തിൽ. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളും അടയ്ക്കും.