ETV Bharat / state

കണ്ണൂർ തയ്യിലിൽ കുട്ടിയുടെ മരണം; അമ്മ അറസ്റ്റിൽ - child death

നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്

mother arrested  kannur thayyil child death  child death  തയ്യിലിൽ കുട്ടിയുടെ മരണം
കണ്ണൂർ
author img

By

Published : Feb 18, 2020, 8:40 PM IST

Updated : Feb 18, 2020, 9:13 PM IST

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കാമുകനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ ശരണ്യ മൊഴി നൽകി. ശരണ്യയെ നാളെ കോടതിയിൽ ഹാജരാക്കും. വിവാഹ മോചനത്തിന്‍റെ വക്കിലേക്ക് എത്തി നിൽക്കുമ്പോഴാണ് ഇരുപത്തിമൂന്നുകാരിയായ ശരണ്യ മകനോട് കൊടും ക്രൂരത ചെയ്‌തത്.

കണ്ണൂർ തയ്യിലിൽ കുട്ടിയുടെ മരണം

തയ്യിൽ കടപ്പുറത്തെ സ്വന്തം വീട്ടിൽ അച്ഛനും അമ്മക്കും അനുജനും മകനുമൊത്താണ് ശരണ്യ ഏറെ നാളായി കഴിഞ്ഞിരുന്നത്. ഭർത്താവ് ഇവിടെ വരാറുണ്ടായിരുന്നെങ്കിലും രാത്രി വീട്ടിൽ തങ്ങാറില്ലായിരുന്നു. എന്നാൽ മകനെ കൊല്ലാൻ ആസൂത്രണം ചെയ്ത ദിവസം ഭർത്താവിനെ അവിടെ നിർബന്ധിച്ച് താമസിപ്പിക്കുകയായിരുന്നു. മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പുലർച്ചെ മൂന്ന് മണിയോടെ മകനെ എടുത്ത് 50 മീറ്റർ അകലെയുള്ള കടലിലേക്ക് നടന്നു. ആദ്യം കടലിൽ മുക്കി. പിന്നീട് കടൽഭിത്തി നിർമിച്ച കൂറ്റൻ പാറകൾക്കിടയിലേക്ക് എറിഞ്ഞു. കുഞ്ഞു കരഞ്ഞതോടെ വീണ്ടും വെള്ളത്തിൽ മുക്കി. തുടർന്ന് പാറകൾക്കിടയിൽ ഉപേക്ഷിച്ചു.

നേരം വെളുത്തതോടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവിനൊപ്പം ശരണ്യയും പൊലീസ് സ്റ്റേഷനിൽ എത്തി. ഇതിനിടെയാണ് വിയാന്‍റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾക്കെതിരെ ബന്ധുക്കളടക്കം പരാതി പറഞ്ഞതോടെ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. അതിനിടെ കൊലപാതക സമയത്ത് ശരണ്യ ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചതോടെ എല്ലാം വ്യക്തമായി. കാമുകനെ കൂടി ചോദ്യം ചെയ്തതോടെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ഭർത്താവിന്‍റെ തലയിലിട്ട് കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിന് മൊഴി നൽകി.

കണ്ണൂർ ഡിവൈഎസ്‌പി പി.പി സദാനന്ദന്‍റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് പറഞ്ഞു.

Last Updated : Feb 18, 2020, 9:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.