ETV Bharat / state

ബിജെപി പ്രവർത്തകന്‍റെ കൊലപാതകം: സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം - സിപിഎം പ്രവർത്തകർ

കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. അഞ്ച് പ്രതികൾക്കും ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

ബിജെപി പ്രവർത്തകന്‍റെ കൊലപാതകം: സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം
author img

By

Published : Jul 26, 2019, 1:26 PM IST

Updated : Jul 26, 2019, 3:25 PM IST

കണ്ണൂർ: തലശ്ശേരി കോടിയേരി ഇല്ലത്ത് താഴയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ.വി. സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വധിച്ചു. കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. 2008 മാർച്ച് ഏഴിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് മാരകായുധങ്ങളുമായി എത്തി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ ഒന്നാം പ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മൂന്നാം പ്രതി മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), നാലാം പ്രതി മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), അഞ്ചാം പ്രതി വാഴയില്‍ കെ.വിനീഷ് (25), ആറാം പ്രതി പി.കെ.ഷൈജേസ് (28) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട്, അഞ്ച് പ്രതികളായിരുന്ന ഊരാങ്കോട്ടെ നാടിയന്‍ കുനിയില്‍ പാച്ചൂട്ടിയെന്ന കെ.വിജേഷ്(33), ചാലി വീട്ടില്‍ ഷിബിന്‍(30) എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്.

Intro:Body:

തലശ്ശേരി കോടിയേരി ഇല്ലത്ത് താഴയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെ.വി.സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം.പ്രവര്‍ത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തി. കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചയോടെ പ്രഖ്യാപിക്കും. 

പ്രതികള്‍ സുരേന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച്കടന്ന്മാരകായുധങ്ങളുമായി എത്തി വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസ് .2008 മാര്‍ച്ച് 7 ന് രാത്രി ഏട്ടരയോടെയാണ് കേസിന്നാസ്പദമായ സംഭവം.

കേസിലെ ഒന്നാം പ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35) മൂന്നാം പ്രതി മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32)നാലാം പ്രതി മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36)അഞ്ചാം പ്രതി വാഴയില്‍ കെ.വിനീഷ് (25) ആറാം പ്രതി പി.കെ.ഷൈജേസ് (28) എന്നിവരെയാണ് ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന് ) ജഡ്ജ് പി.എന്‍ വിനോദ് കുറ്റക്കാരെന്ന് കണ്ടെത്തിയത.് കേസിലെ രണ്ട് അഞ്ച് പ്രതികളായിരുന്ന ഊരാങ്കോട്ടെ നാടിയന്‍ കുനിയില്‍ പാച്ചൂട്ടിയെന്ന കെ.വിജേഷ്(33) ചാലി വീട്ടില്‍ ഷിബിന്‍(30) എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത.് 

സംഭവ സമയങ്ങളില്‍ തലശ്ശേരി മേഖലകളില്‍ സി- പി.എം.ബി.ജെ.പി.പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു.ഈ അവസരത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.അക്രമ വിവരമറിഞ്ഞ് സംഭവ സമയത്ത് തലശ്ശേരി എസ്.ഐ.യായിരുന്ന വി.കെ.സുധാകരനാണ് വീട്ടിലെത്തി സുരേന്ദ്രനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്.വെട്ടേറ്റ സുരേന്ദ്രന്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. 

സുരേന്ദ്രന്റെ ഭാര്യ സൗമിനി, ടി.എം.വരുണ്യ കെ.പി.സജീവ്, ഡോ. ശ്വാമള, ഡോ.മുരളീകൃഷ്ണന്‍, ഡോ.ഉമേഷ്, പോലീസ് ഓഫീസര്‍മാരായ എം വി .സുകുമാരന്‍, യു.പ്രേമന്‍, കെ.സുനില്‍കുമാര്‍, പ്രശോഭ്, വി.എല്‍. അരുണ്‍ കുമാര്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.പി.ബി.ശശീന്ദ്രനും അഡ്വ. പി.പ്രേമരാജനുമാണ് ഹാജരായത്.ഇ ടി വി ഭാരത് കണ്ണൂർ.

Conclusion:
Last Updated : Jul 26, 2019, 3:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.