കണ്ണൂര്‍: മാഹിക്കടുത്ത് കണ്ണൂക്കരയിൽ ടാങ്കർ ലോറി അപകടത്തില്‍ പെട്ടു. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. മറ്റൊരു ലോറിയിലിടിച്ച് ടാങ്കർലോറി അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ധന ചോർച്ചയുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. വടകര, മാഹി, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ALSO READ: വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം