കണ്ണൂര്‍: വിദ്യാർഥികളെ തെരുവ് നായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിലാണ് വിദ്യാർഥികളെ തെരുവ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണം മനസിലാക്കി ഓടി രക്ഷപ്പെട്ട ഏഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തിരുവോണ ദിവസമാണ് (08.09.2022) സംഭവം. കാലത്ത് കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർഥികളെ ഓടിച്ചത്. നായകളില്‍ നിന്ന് വിദ്യാർഥികള്‍ ഓടി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്.