ETV Bharat / state

മൃതദേഹം ഭര്‍തൃവീട്ടിലെ കിണറ്റില്‍, ആരോപണവുമായി ഷഫ്‌നയുടെ ബന്ധുക്കൾ - kannur shafna murder

kannur shafna murder in malayalam ഷഫ്‌ന മരിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്. ഷഫ്‌നയുടെ മാതാവ് ഷാഹിദയും ബന്ധുക്കളും നല്‍കിയ പരാതികളെ തുടര്‍ന്ന് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shafnadeath  woman death realtives alleges it is murder  panoor woman found dead in well  dowry death  shafna go through torchering  enquire by chockli police  24 injuries on shafna body  യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം  ഷഫ്‌ന മരിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം  സ്ത്രീധനത്തുക കുറഞ്ഞതിന് ശാരീരികമായും ഉപദ്രവം
woman's death: realtives alleges it is murder
author img

By ETV Bharat Kerala Team

Published : Dec 20, 2023, 11:19 AM IST

കണ്ണൂര്‍: ചൊക്ലിയില്‍ ഭര്‍തൃവീട്ടിലെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാനൂര്‍ പുല്ലൂക്കരയിലെ തൊട്ടിപ്പാലം സ്വദേശിയായ ഷഫ്‌ന ഷെറീനെ (26) ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. (woman's death: realtives alleges it is murder)

ഷഫ്‌ന മരിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്. ഷഫ്‌നയുടെ മാതാവ് ഷാഹിദയും ബന്ധുക്കളും നല്‍കിയ പരാതികളെ തുടര്‍ന്ന് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടുകാര്‍ ഷഫ്‌നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തുക കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഷഫ്‌നയെ ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബം പ്രതികരിച്ചു. (panoor woman found dead in well )

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷഫ്‌നയുടെ ശരീരത്തില്‍ 24 ഓളം മുറിവുകള്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഷഫ്‌നയുടേത് മുങ്ങിമരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവ ദിവസം ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ രക്തം പുരണ്ട നിലയിലുള്ള കത്തിയും പൊലീസ് കണ്ടെടുത്തിരുന്നു.(dowry death)

പരിയാരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫ. ഡോ. എസ് ശ്രീനാഥ് നായരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് തലശ്ശേരി സബ്ഡിവിഷന്‍ മജിസ്‌ട്രേട്ടിനും ചൊക്ലി എസ്. ഐ ക്കും കൈമാറിയിട്ടുണ്ട്. ഷഫ്‌നയുടെ ശരീരത്തിലുള്ള മുറിവുകളും ചതവുകളും വീഴ്ചയില്‍ സംഭവിച്ചതാവാമെന്നാണ് നിഗമനം. ബലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. ആത്മഹത്യ പ്രേരണയും അന്വേഷണ പരിധിയില്‍ പെടും. ചൊക്ലി സി.ഐ. സി. ഷാജുവിന്റെ മേല്‍ നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

also read:തുടര്‍കഥയാവുന്ന സ്‌ത്രീധന പീഡന മരണം; തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.