ETV Bharat / state

കണ്ണൂരിൽ 419 പേർക്ക് കൂടി കൊവിഡ്

രോഗം ബാധിച്ചവരിൽ 16 ആരോഗ്യ പ്രവർത്തകരും 6 പേർ വിദേശത്തുനിന്നും 10 പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

COVID 19  Kannur COVID tally  COVID in Kannur today  കൊവിഡ് 19  കണ്ണൂർ കൊവിഡ് കണക്ക്  കണ്ണൂർ ഇന്നത്തെ കൊവിഡ് കണക്ക്  കൊവിഡ് മരണം  covid death
കണ്ണൂരിൽ 419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുകണ്ണൂരിൽ 419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 29, 2020, 7:24 PM IST

കണ്ണൂർ: ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരിൽ ആറ് പേര്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

16 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 24,109 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 379 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18,374 ആയി. 100 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

നിലവിൽ ജില്ലയിൽ 5079 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 4092 പേര്‍ വീടുകളിലും ബാക്കി 987 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം 19,537 പേരാണ് ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 18,368 പേര്‍ വീടുകളിലും 1169 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 204137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 203740 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. 397 എണ്ണത്തിന്‍റെ ഫലം ഇനിയും ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.