ETV Bharat / state

കാര്‍ഷിക മേഖലയില്‍ കുതിപ്പിനൊരുങ്ങി കണ്ണൂര്‍; ജില്ലയില്‍ 800 സംയോജിത കൃഷിത്തോട്ടങ്ങള്‍

author img

By

Published : Jan 29, 2021, 5:16 PM IST

Updated : Jan 29, 2021, 5:29 PM IST

സംയോജിത കൃഷിത്തോട്ട പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് കണ്ണൂര്‍ ജില്ല. പദ്ധതിയുടെ ഭാഗമായി 800ഓളം സംയോജിത കൃഷിത്തോട്ടങ്ങളാണ് കണ്ണൂർ ജില്ലയിൽ കൃഷിവകുപ്പ് ഒരുക്കുന്നത്.

Kannur ready for agricultural boom; 800 integrated plantations in the district  Kannur ready for agricultural boom  00 integrated plantations in the district  Kannur  കാര്‍ഷിക മേഖലയില്‍ കുതിപ്പിനൊരുങ്ങി കണ്ണൂര്‍; ജില്ലയില്‍ 800 സംയോജിത കൃഷിതോട്ടങ്ങള്‍  കാര്‍ഷിക മേഖല  കണ്ണൂര്‍  800 സംയോജിത കൃഷിതോട്ടങ്ങള്‍  സംയോജിത കൃഷി
കാര്‍ഷിക മേഖലയില്‍ കുതിപ്പിനൊരുങ്ങി കണ്ണൂര്‍; ജില്ലയില്‍ 800 സംയോജിത കൃഷിതോട്ടങ്ങള്‍

കണ്ണൂർ: കർഷകർക്ക് കൃഷിയിലുണ്ടാകുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് സംയോജിത കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി 800ഓളം സംയോജിത കൃഷിത്തോട്ടങ്ങളാണ് കണ്ണൂർ ജില്ലയിൽ കൃഷിവകുപ്പ് ഒരുക്കുന്നത്. മത്സ്യകൃഷിക്കായി ഉപയോഗിക്കുന്ന വെള്ളം കളയാതെ, അടുക്കള തോട്ടത്തിലെ കൃഷിക്കായി ഉപയോഗിക്കാം. വെള്ളം മാറ്റുന്നതിലൂടെ മത്സ്യത്തിനും വളക്കൂറുള്ള വെള്ളമായതിനാൽ കൃഷിക്കും ഏറെ പ്രയോജനപ്പെടും. അതുകൊണ്ടുതന്നെയാണ് കൃഷിവകുപ്പ് ആത്മ പദ്ധതിയിലൂടെ സംയോജിത കൃഷിക്ക് മുൻ‌തൂക്കം നൽകുന്നതെന്ന് ആത്മ പ്രൊജക്റ്റ്‌ ഡയറക്ടർ എ സാവിത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ കുതിപ്പിനൊരുങ്ങി കണ്ണൂര്‍; ജില്ലയില്‍ 800 സംയോജിത കൃഷിത്തോട്ടങ്ങള്‍

തളിപ്പറമ്പ് കൂവോട് സ്വദേശി വിജയൻ സംയോജിത കൃഷിയില്‍ വിജയം നേടുകയാണ്. അഞ്ച് സംയോജിത കൃഷികൾ ഉൾപ്പെടെ 26 ഓളം കൃഷികൾ വിജയൻ തന്‍റെ വീടിനും പരിസരങ്ങളിലുമായി ചെയ്യുന്നുണ്ട്. അസോള, പാഷൻ ഫ്രൂട്ട്, മത്സ്യം, പശു, തേനീച്ച എന്നീ കൃഷികളാണ് പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നത്. നാല് മുതല്‍ അഞ്ച് മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന ചിത്രലാഡ ഇനത്തിലുള്ള 1600 ഓളം മത്സ്യകുഞ്ഞുങ്ങളെയാണ് ടാങ്കിൽ നിക്ഷേപിച്ചത്. സർക്കാരില്‍ നിന്ന് നാല്‍പത് ശതമാനത്തോളം സബ്‌സിഡി കൃഷിയുടെ ഭാഗമായി ലഭിക്കുന്നുണ്ടെന്നും കർഷകൻ പറഞ്ഞു.

Last Updated : Jan 29, 2021, 5:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.