ETV Bharat / state

'ഇവിടം സ്വർഗ്ഗമാണ്'; കരിമ്പാറ വിളനിലമാക്കി ഈ കർഷകൻ - കർഷകൻ

കരിമ്പാറയിൽ കൃഷി ചെയ്‌ത് വിജയം കൊയ്യുകയാണ് പറവൂർ സ്വദേശി ഇട്ടമ്മൽ സുധാകരൻ.

Sudhakaran  kannur panapuzha farmer sudhakaran ittammal  kannur panapuzha  farmer sudhakaran ittammal  sudhakaran ittammal  കരിമ്പാറ വിളനിലമാക്കി ഈ കർഷകൻ  ഇട്ടമ്മൽ സുധാകരൻ  പാണപ്പുഴ  കണ്ണൂർ പാണപ്പുഴ  സുധാകരൻ ഇട്ടമ്മലിൻ്റെ കൃഷിത്തോട്ടം  കൃഷി  കരിമ്പാറ കൃഷിഭൂമിയാക്കി  കർഷകൻ
കർഷകൻ
author img

By

Published : Jan 3, 2023, 9:21 AM IST

സുധാകരന്‍റെ കൃഷിത്തോട്ടം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഒന്നാണ് പാണപ്പുഴയും പറവൂരുമൊക്കെ. പാണപ്പുഴയിൽ നിന്ന് ദുർഘടമായ വഴിയിലൂടെ സഞ്ചരിച്ചാൽ പരിയാണം പൊയിലുള്ള രണ്ടര ഏക്കർ വരുന്ന പച്ചപ്പ് നിറഞ്ഞ സുധാകരൻ ഇട്ടമ്മലിൻ്റെ കൃഷിത്തോട്ടത്തിലെത്താം. കനത്ത ചൂടും കരിമ്പാറയും നിറഞ്ഞ പ്രദേശം. പക്ഷെ പറവൂരിലെ ഇട്ടമ്മൽ സുധാകരന് ഇവിടം സ്വർഗ്ഗമാണ്.

12 മാസവും പച്ചക്കറി കൃഷി ചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിൽ ഒന്നാണിത്. കൈപ്പക്ക, കക്കിരി, പടവലം, പയർ, മരച്ചീനി, വാഴ തുടങ്ങി ഏതാണ്ട് എല്ലാ ഇനങ്ങളും വ്യത്യസ്‌ത കാലയളവിൽ ഇവിടെ കൃഷി ചെയ്യുന്നു.
ചെറുപ്പത്തിൽ തുടങ്ങിയതാണ് സുധാകരന് കൃഷിയോടുള്ള ഇഷ്‌ടം. ഇന്ന് 49 വയസായി. എങ്കിലും ആദ്ദേഹത്തിന്‍റെ കൃഷിയോടുള്ള ഇഷ്‌ടവും ആത്മാർഥതയും അദ്ദേഹത്തിൻ്റെ തോട്ടം നമ്മള്‍ക്ക് കാട്ടി തരും.

കൃഷിയെ കൂടാതെ ലോഡിങ് ജോലിയാണ് സുധാകരൻ്റെ മറ്റൊരു വരുമാന മാർഗ്ഗം. ഉയർന്ന പ്രദേശമായതിനാൽ കാലവസ്ഥയെ ഭയപ്പെടേണ്ടതില്ലെന്നാണ് സുധാകരൻ പറയുന്നത്. മഴക്കാലത്ത് മഴവെള്ളം താഴ്ന്ന പ്രദേശത്തേക്ക് ഒഴുകും. കുഴൽ കിണറിൽ നിന്നുള്ള വെള്ളം വേനൽകാലത്തും തോട്ടത്തെ സജീവമായി നിലനിർത്തുന്നു.

സുഹൃത്ത് കൂടിയായ നാരാംകുളങ്ങര കൃഷ്‌ണൻ, കൃഷി ചെയ്യാനായി സൗജന്യമായി നൽകിയതാണ് 3 ഏക്കർ സ്ഥലം. ഇതിൽ രണ്ടര ഏക്കറിലും കൃഷിയുണ്ട്. 5 വർഷമായി സുധാകരൻ ഇവിടെ കൃഷി തുടങ്ങിയിട്ട്. വഴിയാത്ര കച്ചവടക്കാരാണ് ഇവിടെ നിന്നും പ്രധാനമായും പച്ചക്കറികൾ കൊണ്ടുപോകുന്നത്. 4 കിൻ്റലോളം പാകമായ പച്ചക്കറികൾ ആഴ്ച്ചയിൽ രണ്ട് പ്രാവശ്യമായി ഇവിടെ നിന്ന് കൊണ്ടുപോകും. ഭാര്യ സുമലതയും മക്കളായ ദർശനയം ദേവനന്ദയും വലിയ പിന്തുണ സുധാകരന് നൽകുന്നു. കൃഷിഭവന്‍റെ സഹകരണവും കൃഷിക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.