കണ്ണൂർ: കേരളം, കര്‍ണാടക എന്നിവയുൾപ്പെടെ പത്തിടങ്ങളില്‍ എൻഐഎ റെയ്ഡ്. ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നതെന്നാണ് സൂചന.
കേരളത്തില്‍ കണ്ണൂരിലും മലപ്പുറത്തുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ റെയ്ഡ് തുടരുകയാണ്. കണ്ണൂര്‍ താണയിലെ ഒരു വീട്ടില്‍ രാവിലെ നാലുമണിക്കാണ് കൊച്ചിയിൽ നിന്നെത്തിയ സംഘം റെയ്ഡ് ആരംഭിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അടുത്തിടെ നാല് സ്ത്രീകളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.