ETV Bharat / state

എങ്ങുമെത്താതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം; ഗതാഗത കുരുക്കില്‍ വലഞ്ഞ് കണ്ണൂര്‍ - Kannur Multi level Parking construction

കൊവിഡ് മഹാമാരിയും കണ്ണൂര്‍ കോർപ്പറേഷന്‍ നിർമിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്‍റെ നിര്‍മാണത്തെ ബാധിച്ചിരുന്നു

Parking  Kannur Multi level Parking  എങ്ങുമെത്താതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്  മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്  എങ്ങുമെത്താതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം  മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം  ഗതാഗത കുരുക്കില്‍ വലഞ്ഞ് കണ്ണൂര്‍ നഗരം  കണ്ണൂര്‍ നഗരം  കണ്ണൂര്‍  കൊവിഡ്  കോര്‍പറേഷന്‍  കണ്ണൂര്‍ കോര്‍പറേഷന്‍  കണ്ണൂര്‍ വാര്‍ത്തകള്‍  kannur news  kannur news updates  latest news in kannur  kannur  കേരള വാര്‍ത്ത  kerala news updates
എങ്ങുമെത്താതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം, ഗതാഗത കുരുക്കില്‍ വലഞ്ഞ് കണ്ണൂര്‍
author img

By

Published : Sep 12, 2022, 8:27 PM IST

കണ്ണൂര്‍: കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം നിലച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി ചെലവില്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണമാണ് നിലച്ചത്. ജവഹർ സ്റ്റേഡിയത്തിനടുത്തുള്ള സ്വാതന്ത്ര്യസമര സ്‌തൂപത്തിന് സമീപവും എസ്എൻ പാർക്ക് റോഡിൽ പഴയ പീതാംബര പാർക്കിന് സമീപവുമായാണ് കേന്ദ്രങ്ങളുടെ നിര്‍മാണം.

എങ്ങുമെത്താതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം, ഗതാഗത കുരുക്കില്‍ വലഞ്ഞ് കണ്ണൂര്‍

2020 ഒക്‌ടോബറിലാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത പൂനെ ആസ്ഥാനമായ അഡി സ്ഫോറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന് സമീപം ആഴത്തില്‍ മണ്ണെടുത്ത് അണ്ടര്‍ ഗ്രൗണ്ട് പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

നിര്‍മാണത്തിനായി കൊണ്ടുവന്ന ഇരുമ്പുകളെല്ലാം തുരുമ്പെടുത്ത് നാശത്തിന്‍റെ വക്കിലെത്തിയിട്ടുമുണ്ട്. എസ്എന്‍ പാര്‍ക്കിന് സമീപത്ത് പദ്ധതിക്കായി മണ്ണ് മാന്തിയെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. നിലവിലുള്ള അനധികൃത പാര്‍ക്കിങ് കേന്ദ്രമാകട്ടെ നഗരത്തില്‍ നിരന്തരം ഗതാഗത കുരുക്കിന് കാരണമാകുന്നുമുണ്ട്.

നിര്‍മാണം ഏറ്റെടുത്ത കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള പ്രശ്‌നമാണ് നിലവില്‍ നിര്‍മാണം പാതി വഴിയിലാവാന്‍ കാരണം. അതേസമയം കോര്‍പ്പറേഷന്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചെന്നും ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മേയര്‍ ടി.ഒ മോഹനന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.