ETV Bharat / state

ഫ്ലാറ്റ് നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി; ലൈഫ്‌ മിഷന്‍ ഭവന സമുച്ഛയം തറയില്‍ തന്നെ

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഫ്ലാറ്റ് നിര്‍മാണം ആരംഭിച്ചത്.

ഫ്ലാറ്റ് നിര്‍മാണം പാതിവഴിയില്‍  kannur life mission flat construction  flat construction  കണ്ണൂര്‍ പയ്യന്നൂര്‍  ലൈഫ് മിഷന്‍  കിഫ്‌ബി  തറകല്ലിടല്‍  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  കണ്ണൂര്‍ ന്യൂസ്  kannur news updates  kannur latest news  ഇടത് സര്‍ക്കാര്‍  പിണറായി സര്‍ക്കാര്‍  ഭവനസമുച്ഛയം  ഫ്ലാറ്റ് നിര്‍മാണം  ഫ്ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിട്ടു  ലൈഫ്‌ മിഷന്‍ ഭവന സമുച്ഛയം തറയിലൊതുങ്ങി
ലൈഫ്‌ മിഷന്‍ ഭവന സമുച്ഛയം തറയിലൊതുങ്ങി
author img

By

Published : Aug 8, 2022, 4:55 PM IST

കണ്ണൂര്‍: പയ്യന്നൂരില്‍ ലൈഫ് മിഷനിലൂടെ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്‍കാനായി ആരംഭിച്ച 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. നഗരസഭ പരിധിയില്‍ കോറോം ഹൈസ്‌കൂളിന് സമീപം നിര്‍മിക്കുന്ന ഫ്ലാറ്റിന്‍റെ നിര്‍മാണമാണ് നിലച്ചത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 36 മാസം കഴിഞ്ഞിട്ടും നിര്‍മാണം തറയിലൊതുങ്ങി.

ലൈഫ്‌ മിഷന്‍ ഭവന സമുച്ഛയം തറയിലൊതുങ്ങി

ഫ്ലാറ്റ് നിര്‍മാണത്തിന്‍റെ കരാറുകാരന്‍ മാറിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നിലച്ചത്. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍റെ കാലത്താണ് ഫ്ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. എന്നാല്‍ ഇതിന് ശേഷം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ വൈകിയിരുന്നു. നിര്‍മാണം ആരംഭിച്ചപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

2021ലെ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കി നിര്‍ധനര്‍ക്ക് കൈമാറാനാവുമെന്നായിരുന്നു പ്രതീക്ഷ, എന്നാല്‍ നിര്‍മാണം വൈകിയതോടെ ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങള്‍ക്കപ്പുറം നിര്‍മാണം എങ്ങുമെത്തിയില്ല. നാല് നിലകളിലായി 44 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫ്ലാറ്റിനാണ് തറക്കല്ലിട്ടത്.

ആറ് കോടി രൂപയാണ് ഇതിന്‍റെ നിര്‍മാണ ചെലവ്. നിലവില്‍ ആദ്യം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് തിരക്കുള്ളത് കൊണ്ടാണ് മറ്റൊരാളെ കരാര്‍ ഏല്‍പ്പിച്ചതെന്നാണ് നഗരസഭയുടെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.