ETV Bharat / state

കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി - muslim league leaders

യൂത്ത് ലീഗ്‌ പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ്‌ സംസ്ഥാന നേതാക്കളെ തടഞ്ഞ് നിര്‍ത്തി പ്രതിഷേധിച്ചു.

കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്  മുസ്ലീം ലീഗ്‌  യൂത്ത് ലീഗ്‌ പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ്‌ സംസ്ഥാന നേതാക്കളെ തടഞ്ഞ് നിര്‍ത്തി പ്രതിഷേധിച്ചു  യൂത്ത് ലീഗ്‌ പ്രവര്‍ത്തകര്‍  കണ്ണൂര്‍ കോര്‍പ്പറേഷന്‍  kannur deputy mayor  youth league protest  muslim league leaders  kannur
കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി
author img

By

Published : Dec 28, 2020, 3:19 PM IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ്‌ സംസ്ഥാന നേതാക്കളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി യൂത്ത് ലീഗ്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. മുസ്ലീം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് അബ്‌ദുള്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്‍റ് പി.കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ കരീം ചേലേരി എന്നിവരെയാണ് തടഞ്ഞത്.

കസാനക്കോട്ട ഡിവിഷനില്‍ ജയിച്ച ഷമീമ ടീച്ചറെ മാറ്റി കെ.ഷബീനയെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് യൂത്ത് ലീഗ്‌ ആരോപിച്ചു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നും ലീഗ്‌ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.