ETV Bharat / state

കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൊവിഡ് - കണ്ണൂർ ജില്ല

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22478 ആയി.

kannur covid updates  കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൊവിഡ്  കണ്ണൂർ ജില്ല  കണ്ണൂർ വാർത്തകൾ
കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൊവിഡ്
author img

By

Published : Oct 24, 2020, 10:05 PM IST

കണ്ണൂർ: ജില്ലയില്‍ 430 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22478 ആയി. ഇവരില്‍ 360 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 16354 ആയി. 90 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5471 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4555 പേര്‍ വീടുകളിലും ബാക്കി 867 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18488 പേരാണ്. ഇതില്‍ 17413 പേര്‍ വീടുകളിലും 1075 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 192689 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 192110 എണ്ണത്തിന്‍റെ ഫലം വന്നു. 579 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.