കണ്ണൂർ: കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ 700 കിടക്കകള്‍ സജ്ജമാക്കും. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് ആവശ്യമായി വരുന്ന പക്ഷം വിട്ടുനല്‍കാന്‍ കഴിയുന്ന കിടക്കകളുടെയും വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുടെയും പട്ടിക തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ജില്ലാ കലക്ടര്‍ക്ക് ഒരാഴ്ചക്കകം നല്‍കണം. നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാല് ആശുപത്രികളിലായി 984 കിടക്കകളാണുള്ളത്. ഇതിന് പുറമെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളും സജ്ജമാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാമെന്നാണ് നിഗമനം. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം മാത്രം മതിയാകില്ല. സ്വകാര്യ ആശുപത്രികളുടെ സഹകരണവും പിന്തുണയും കൂടി ആവശ്യമായി വരും. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ ആവശ്യമായി വരും. സ്വകാര്യ ആശുപത്രികള്‍ പ്രത്യേക ബ്ലോക്കോ പ്രത്യേക നിലകളോ കൊവിഡ് ചികിത്സക്കായി മാറ്റിവെക്കുന്ന രീതിയാണ് ആലോചിക്കുന്നത്.
കണ്ണൂരില്‍ കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ 700 കിടക്കകള്‍ സജ്ജമാക്കും
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളും സജ്ജമാക്കും