ETV Bharat / state

കണ്ണൂരില്‍ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു - കണ്ണൂർ തീവ്രബാധിത പ്രദേശങ്ങൾ

രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്

kannur covid updates  kannur covid containment zones  kannur covid news  covid updates kannur  കണ്ണൂർ കൊവിഡ് വാർത്തകൾ  കണ്ണൂർ തീവ്രബാധിത പ്രദേശങ്ങൾ  കണ്ണൂർ കൊവിഡ്
കണ്ണൂരില്‍ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു
author img

By

Published : Jul 24, 2020, 10:37 AM IST

കണ്ണൂർ: ജില്ലയിലെ 23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ച മട്ടന്നൂർ 13, എരുവേശ്ശി 2, 7, ചെറുകുന്ന് 6, ചെങ്ങളായി 1, കൊട്ടിയൂര്‍ 1,6, മയ്യില്‍ 17, കൊളയാട് 2, കൊളച്ചേരി 9, ചെമ്പിലോട് 11, മുണ്ടേരി 3, പരിയാരം 2, കൂത്തുപറമ്പ 28 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്ൻമെന്‍റ് സോണുകളായത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയത്. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷനിലെ 40-ാം ഡിവിഷനും ആലക്കോട് 13, എരുവേശ്ശി 9, മാടായി 14, ആറളം 10, മുണ്ടേരി 11, എരമം കുറ്റൂര്‍ 5, പെരിങ്ങോം വയക്കര 2, തൃപ്പങ്ങോട്ടൂര്‍ 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.