ETV Bharat / state

മുന്നണി മര്യാദ പാലിച്ച് യുഡിഎഫ്; കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജി വച്ചു - കണ്ണൂര്‍ നഗരസഭ

Kannur Congress Mayor Quits: സംസ്ഥാനത്തെ ഏക കോൺഗ്രസ് കോർപ്പറേഷൻ മേയർ പടിയിറങ്ങി. മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനന്‍റെ രാജി.

Kannur Mayor quits  Udf leader  congress leader Quits  കണ്ണൂര്‍ നഗരസഭ  മേയര്‍ രാജിവച്ചു
Kannur Congress Mayor Quits As Per UDF Conditions
author img

By ETV Bharat Kerala Team

Published : Jan 1, 2024, 8:28 PM IST

Kannur Congress Mayor Quits As Per UDF Conditions

കണ്ണൂർ : ഭരണ പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് കോർപ്പറേഷനെ മുന്നോട്ടു നയിച്ച ടി ഒ മോഹനൻ മേയര്‍ സ്ഥാനം ഒഴിയുന്നത് അണികൾക്കിടയിൽ വികസന നായകനെന്ന താര പരിവേഷവും ആയിട്ടാണ്(Kannur Congress Mayor Quits As Per UDF Conditions).

തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്‍റെ മികച്ച മേയർക്കുള്ള പുരസ്കാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപക അധ്യക്ഷനായുള്ള ആന്തൂരിലെ വി ദാസൻ സ്മാരക പുരസ്കാരം തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോഹനന്‍റെ പടിയിറക്കം. കേന്ദ്ര ഭവന നഗര കാര്യാലയത്തിന്‍റെ സ്വച്ഛഭാരത് പുരസ്കാരം കണ്ണൂർ കോർപ്പറേഷനെ തേടിയെത്തിയത് മേയർ ടി ഒ മോഹനന്‍റെ ഭരണ മികവിനുള്ള അംഗീകാരമാണ്.

കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ ഇന്ത്യൻ അർബൻ ഡാറ്റ എക്സ്ചേഞ്ചിൽ കണ്ണൂർ കോർപ്പറേഷനിലെ വിവരങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാറ്റ്ഫോമിൽ ഇടം പിടിക്കുന്നത്. സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടാത്ത ഒരു നഗരമായി ഇതിൽ ഉൾപ്പെട്ടതും കണ്ണൂർ കോർപ്പറേഷനാണ്.

നശിച്ചു പോകുകയായിരുന്ന ജവഹർ സ്റ്റേഡിയത്തെ നവീകരിച്ചത് കായികപ്രേമികൾക്ക് വലിയ ആവേശമായി. പ്രീമിയർ ലീഗ് മത്സരങ്ങളിലൂടെ ജവഹർ സ്റ്റേഡിയത്തിൽ ഇപ്പോൾ പന്തുരുളുകയാണ്. ഇവിടെ ഫുട്ബോൾ മാന്ത്രികൻ മറഡോണയുടെ പ്രതിമയും കഴിഞ്ഞദിവസം സ്ഥാപിച്ചു കഴിഞ്ഞു.

നെല്ലിക്ക എന്ന പേരിൽ പ്രത്യേക ആപ്പ് ഉപയോഗിച്ച് വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷൻ. പടന്നപ്പാലത്തു പത്തുലക്ഷം രൂപ ചെലവഴിച്ച് മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. ഈ വേദിയിൽ വച്ച് വികസന സ്ഥിരം സമിതി ചെയർമാൻ പി കെ രാഗേഷുമായി അദ്ദേഹത്തിന് പരസ്യമായി ഏറ്റുമുട്ടേണ്ടി വന്നു.

യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ മുന്നണി ധാരണ പ്രകാരം ആദ്യ മൂന്നുവർഷം കോൺഗ്രസിനായിരുന്നു. ആ കാലയളവ്‌ പൂർത്തിയായതിനാൽ ആണ് മോഹനന്‍റെ രാജി. അടുത്ത രണ്ടു വർഷം ലീഗിനാണ് മേയർ സ്ഥാനം. പുതിയ മേയർ വരുന്നത് വരെ ഡെപ്യൂട്ടി മേയർ കെ ഷബീനക്ക് ആണ് മേയേറുടെ ചുമതല. ടി ഒ മോഹനന്‍റെ രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചുകൊടുക്കും. പുതിയ മേയേറെ തെരഞ്ഞെടുക്കാൻ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കും. ഇതനുസരിച്ചാണ് പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.