ETV Bharat / state

കണ്ണൂർ സെൻട്രൽ ജയിലിൽ മർദനം; തടവുകാരന് ഗുരുതര പരിക്ക്

author img

By

Published : Jul 22, 2021, 1:05 PM IST

നിരവധി അക്രമ-ക്വട്ടേഷൻ കേസുകളിൽ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന അസീസാണ് തടവുകാരനെ മർദിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ മർദനം  കണ്ണൂർ സെൻട്രൽ ജയിൽ വാർത്ത  പെരിയ ഇരട്ടക്കൊലക്കേസ് മൂന്നാം പ്രതിക്ക് മർദനം  കെ എം സുരേഷിന് മർദനം  സെൻട്രൽ ജയിലിൽ ഗുണ്ട ആക്രമണം  Kannur Central Jail Goons attack  Kannur Central Jail Goons attack news  Kannur Central Jail  Prisoner injured  Kannur Central Jail news
കണ്ണൂർ സെൻട്രൽ ജയിലിൽ മർദനം; തടവുകാരന് ഗുരുതര പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ട ആക്രമണത്തിൽ തടവുകാരന് ഗുരുതര പരിക്ക്. പെരിയ ഇരട്ടക്കൊലക്കേസ് മൂന്നാം പ്രതി കെ എം സുരേഷിനാണ് പരിക്കേറ്റത്. അടിയേറ്റ് സുരേഷിന്‍റെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റു. സുരേഷിനെ കണ്ണൂർ ജില്ല ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സിപിഎം പ്രവർത്തകനായ എച്ചിലാംവയൽ സ്വദേശി സുരേഷ്. വ്യാഴാഴ്‌ച രാവിലെ 9.30ഓടെയായിരുന്നു ആക്രമണം. രണ്ടാം ബ്ലോക്കിനടുത്ത് വച്ച് സുരേഷ് വ്യായാമം ചെയ്യവെയാണ് തലയ്ക്ക് അടിയേറ്റത്. ഡംബൽ ഉപയോഗിച്ചായിരുന്നു അടി.

എറണാകുളം സ്വദേശി അസീസാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി അക്രമ-ക്വട്ടേഷൻ കേസുകളിൽ പ്രതിയായി ശിക്ഷ അനുഭവിക്കുകയാണ് അസീസ്. അടിയന്തര ചികിത്സക്ക് ശേഷം ആവശ്യമെങ്കിൽ‍ സുരേഷിനെ വിദഗധ പരിശോധനക്ക് അയക്കുമെന്നും ജില്ലാ ആശുപത്രി ഡോക്ടർമാർ അറിയിച്ചു.

ALSO READ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ മോഷണം; 1,92,000 രൂപയോളം നഷ്‌ടപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.