ETV Bharat / state

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു - കണ്ണൂർ വാർത്ത

ഇന്ന് രാവിലെ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപത്ത്‌വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

bike accident  kannur  Car caught on fire  man died  ഒരാൾ മരിച്ചു  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം  കണ്ണൂർ  മുച്ചിലോട്ട് കാവ്  കണ്ണപുരം  കണ്ണൂർ വാർത്ത  kannur local news
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
author img

By

Published : Aug 19, 2022, 2:58 PM IST

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബൈക്കും കാറും പൂർണ്ണമായി കത്തി നശിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ഇന്ന് (19-8-2022) രാവിലെ 7 മണിയോടെയായിരുന്നു അപകടം. പഴയങ്ങാടി കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി - പാപ്പിനിശേരി കെ.എസ്.ടി.പി റോഡിൽ വച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും പൂർണ്ണമായും കത്തി ചാമ്പലായി.

ബൈക്ക് യാത്രികനായ കർണ്ണാടക ചിക്‌മംഗളൂരു സ്വദേശിയായ ഷംഷിർ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കിന് (26) ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തീ പടരുന്നതിനിടെ കാർ ഡ്രൈവര്‍ മോറാഴ സ്വദേശി രാധാകൃഷ്‌ണൻ ഇറങ്ങി ഓടുകയായിരുന്നു. ഷംഷിറിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കണ്ണപുരം പൊലീസ് ഇൻക്വസ്‌റ്റ് നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.