ETV Bharat / state

വരൻ ഒട്ടകപ്പുറത്ത്, കാണാൻ നാട് മുഴുവൻ: കേസ് എടുത്ത് പൊലീസ് - കണ്ണൂരില്‍ വരൻ ഒട്ടകപ്പുറത്ത്

kannur wedding, police take case: ഒരു വിവാഹ ആഘോഷം അതിര് വിട്ടതോടെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ വാരത്താണ് സംഭവം.

celebration crossed the limits  kannur wedding  അതിരുവിട്ട വിവാഹാഘോഷം  കേസെടുത്ത് പൊലീസ്
kannur bridegroom came on camel for wedding ceremony
author img

By ETV Bharat Kerala Team

Published : Jan 18, 2024, 12:29 PM IST

kannur bridegroom came on camel for wedding ceremony

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് വിവാഹത്തിന് വരൻ ഒട്ടകപ്പുറത്ത് എത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ് (kannur wedding). കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു സംഭവം (police take case).

വിവാഹ ആഘോഷങ്ങൾക്കിടെ രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്‍റെ വീട്ടിലേക്ക് ഒട്ടകപ്പുറത്ത് ആണ് എത്തിയത്. ബാന്‍റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകളാണ് ഇവിടെ തടിച്ച് കൂടിയത്. റോഡ് മുഴുവൻ സ്തംഭിച്ചു(celebration crossed the limits). കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന റോഡ് ആയതിനാൽ വിവാഹാഘോഷം മൂലം ഗതാഗതവും തടസ്സപ്പെട്ടു.

ഒടുവില്‍ ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ആണ് കാഴ്‌ച കാണാനായി എത്തിയവരെ ലാത്തിവീശി ഓടിച്ചത്. പിന്നീട് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒട്ടകപ്പുറത്ത് എത്തിയ വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാന്‍ ഉള്‍പ്പടെ 26 പേരെ പ്രതിചേര്‍ത്താണ് കേസ്. സംഭവത്തില്‍ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: തിരയും തീരവും സാക്ഷിയായി, കേരളത്തിലെ ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്ഡിങ്; ശംഖുമുഖത്ത് അനഘയ്‌ക്ക് വരണമാല്യം ചാര്‍ത്തി റിയാസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.