ETV Bharat / state

കണ്ണൂര്‍ വിമാനത്താവളം അടച്ചുപൂട്ടലിന്‍റെ വക്കില്‍; പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നവീകരണത്തിനായി ഇടതു മുന്നണി വേണ്ടത് ചെയ്‌തിട്ടുണ്ടെന്ന് ഭരണപക്ഷം വാദിക്കുമ്പോള്‍ വിമാനത്താവളത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ കാട്ടുന്നത് വലിയ അവഗണനയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം

kannur  kannur airport crisis  kial airport  go first  indigo  air india  latest news in kannur  കണ്ണൂര്‍ വിമാനത്താവളം  വിമാനത്താവളം അടച്ചുപൂട്ടലിന്‍റെ വക്കില്‍  പ്രതിപക്ഷം  മാനത്താവളത്തിന്‍റെ നവീകരണത്തിനായി  ഗോഫസ്‌റ്റ്  ഇന്‍ഡിഗോ  എയര്‍ ഇന്ത്യ  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കണ്ണൂര്‍ വിമാനത്താവളം അടച്ചുപൂട്ടലിന്‍റെ വക്കില്‍; പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം
author img

By

Published : Jun 9, 2023, 1:17 PM IST

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ കാട്ടുന്നത് വലിയ അവഗണനയാണെന്ന് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആരോപണം. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസിന് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. എന്നാൽ വിമാനത്താവളത്തിന്‍റെ നവീകരണത്തിനായി ഇടതു മുന്നണി വേണ്ടത് ചെയ്‌തിട്ടുണ്ടെന്നാണ് ഭരണപക്ഷത്തിന്‍റെ വാദം.

ഉത്തരമലബാര്‍, കുടക് മേഖലകളിലെ ജനങ്ങളുടെ ചിരകാല ആഗ്രഹമായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഈ മേഖലയിലെ പതിനായിരക്കണക്കിന് ആളുകള്‍ വിദേശങ്ങളിലും ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ജോലിചെയ്യുന്നുണ്ട്. കണ്ണൂരിന്‍റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയ്‌ക്കാണ് മങ്ങലേറ്റിരിക്കുന്നത്.

വികസനം കടലാസില്‍ മാത്രം: 2018 ഡിസംബറിൽ വിമാനത്താവളം ആരംഭിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും റണ്‍വേയടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ ഒരുക്കിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം. 3050 മീറ്റര്‍ റണ്‍വേയിൽ നിന്ന് 4000 മീറ്റർ ആക്കുമെന്ന പ്രഖ്യാപനവും കടലാസിൽ ഒതുങ്ങി. ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി തുടങ്ങിയ ഓഫിസുകളും ഏതാണ്ട് പൂട്ടുന്ന നിലയിലാണ്‌.

ആറുമാസമായി ഇവിടെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും വിമര്‍ശനം ഉണ്ട്. വിമാനത്താവളത്തോട് ഭരണപക്ഷം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു.

വിമാനത്താവളം തകർക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തെ നഷ്‌ടത്തിലാക്കി അദാനിക്ക് നൽകാൻ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിന്‍റെ തുടർ വികസനത്തിന്‌ ഏഴ്‌ വര്‍ഷമായി സിപിഎം ഒന്നും ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി തുടങ്ങിവച്ചതിൽ ഒരിഞ്ച് മാറ്റം ഉണ്ടായില്ല എന്ന് മാത്രമല്ല റോഡ് വികസനവും നടന്നില്ല. വിമാനത്താവളത്തിന്‍റെ തകർച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഒന്നാം പ്രതിയും സംസ്ഥാന സർക്കാർ രണ്ടാം പ്രതിയുമാണെന്നും ആദ്ദേഹം ആരോപിച്ചു.

ഗോ ഫസ്‌റ്റിന്‍റെ പിന്മാറ്റം കിയാലിനു കനത്ത തിരിച്ചടി: ഗോഫസ്‌റ്റ് എയർലൈൻസ് സർവീസുകൾ നിർത്തിവച്ചതിനെ തുടര്‍ന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിന് വൻ തിരിച്ചടിയായത്. സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ വലിയ വരുമാന നഷ്‌ടമാണ് ഉണ്ടായത്. വിമാന എഞ്ചിനുകളുടെ തകരാർ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനിടയാക്കിയത്.

പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്കായി ഗോഫസ്‌റ്റ് നൽകിയ അപേക്ഷ ദേശീയ കമ്പനി നിയമ ട്രിബൂണലിന്‍റെ പരിഗണനയിലാണ്. ഇതോടെ എയർ ഇന്ത്യ എക്‌സ്‌പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസിനുള്ളത്. ദോഹ സർവീസ് ഒഴിച്ചാൽ ഇൻഡിഗോയുടെതെല്ലാം ആഭ്യന്തര സർവീസുകൾ ആണ്.

ഗോ ഫസ്‌റ്റ് വിമാനം കുവൈത്ത്, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. പാർക്കിങ്, ലാൻഡിങ് ഫീസിനത്തിലും പ്രതിദിനം 10 ലക്ഷം രൂപയോളം കിയാലിനു ഗോഫസ്‌റ്റ് നൽകുന്നുണ്ട്. ഇതിനു പുറമെ എയർ ഇന്ത്യ എക്‌സ്‌പ്രസും സർവീസ് നടത്തിയിരുന്നതിനാൽ ദുബായ്, അബുദാബി മേഖലകളിലേക്ക് യാത്ര നിരക്കിൽ ചെറിയ കുറവുണ്ടായിരുന്നു.

പ്രതിസന്ധിയിലായി ട്രാവല്‍ ഏജന്‍സിയും യാത്രക്കാരും: എയർ ഇന്ത്യ എക്‌സ്‌പ്രസ് മാത്രം ഇനി സർവീസ് നടത്തുമ്പോൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. നവംബറിൽ അവസാനിപ്പിച്ച എയർ ഇന്ത്യയുടെ കണ്ണൂർ-ഡൽഹി സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. കണ്ണൂരിൽ നിന്ന് മുംബൈ വഴി ഡൽഹിയിലേക്ക് തിരിച്ചു വരുന്നവരുടെ യാത്രയും മുടങ്ങി.

കണ്ണൂർ ഹബ്ബായി തെരഞ്ഞെടുത്ത ഗോഫസ്‌റ്റ് ഏറ്റവും അധികം സർവീസുകൾ നടത്തിയിരുന്നത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നായിരുന്നു. ഉഡാൻ പദ്ധതിക്ക് കീഴിൽ ഇൻഡിഗോ കണ്ണൂരിൽ നിന്ന് നടത്തിയിരുന്ന ആഭ്യന്തര സർവീസുകളും ഇപ്പോഴില്ല. ലാഭകരമല്ലെന്ന് കണ്ടാണ് കരാർ അവസാനിപ്പിച്ചത്. സർവീസുകൾ പൊടുന്നനെ അവസാനിപ്പിച്ചത് ട്രാവൽ ഏജൻസികളും യാത്രക്കാരും പ്രതിസന്ധിയിലാകാന്‍ കാരണമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.